ലോക്ക്ഡൗണിനെ കുറിച്ച് ട്രിന്കാവോ
പോർച്ചുഗലിലെ ലോക്ക്ഡൗൺ:
ഞാൻ എന്റെ മാതാപിതാക്കൾക്കും സഹോദരിക്കും ഒപ്പം വീട്ടിൽ തന്നെയാണ്. എല്ലാവരും വീട്ടിൽ തുടരുന്നത് പ്രോത്സാഹിപ്പിക്കുന്നു. ഈ സാഹചര്യം നമുക്ക് വേഗത്തിൽ മറികടക്കാനാവും
ദൈനംദിന പരിപാടികൾ:
രാവിലെ നേരത്തെ തന്നെ ഉണരും. രാവിലെ ഭക്ഷണത്തിനു ശേഷം പരിശീലനം നടത്തും. ഉച്ചക്ക് ശേഷം കുറച്ചുസമയം പ്ലെസ്‌റ്റേഷനിൽ ചിലവഴിക്കും. അതിന് ശേഷം വായനക്കും സമയം കണ്ടെത്താറുണ്ട്. ലോക്ക്ഡൗണിനു മുൻപുള്ള രീതികൾ തന്നെ പിന്തുടരാനാണ് ശ്രമിക്കാറുള്ളത്.
പരിശീലനം:
ഞാൻ എന്റെ മാതാപിതാക്കൾക്കൊപ്പം പരിശീലനം നടത്തുന്നെങ്കിലും ഞങ്ങൾ വ്യത്യസ്ത വ്യായാമങ്ങളാണ് ചെയ്യുന്നത്. എന്റെ മാതാപിതാക്കൾ ഓടുകയോ സ്റ്റാറ്റിക് ബൈക്കിൽ വ്യായാമം ചെയ്യുകയോ ചെയ്യുമ്പോൾ ഞാൻ ബ്രാഗ എനിക്ക് നൽകിയ പരിശീലന പദ്ധതി പിന്തുടരുന്നു.
ബാഴ്സയും ഭാവിയും:
ഞാൻ ബാർസയുടെ ജേഴ്‌സി അണിയാൻ കാത്തിരിക്കുകയാണ്. മഹാന്മാരായ കളിക്കാർക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിന്റെ ഡ്രസിങ് റൂം ഷെയർ ചെയ്യാനുള്ള ഒരുക്കത്തിലാണ്. എനിക്ക് മെസ്സിയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അദ്ദേഹം എനിക്ക് ഒരുപാട് പ്രിയപ്പെട്ടവനാണ്. ഞാൻ അന്റോണിയോ ഗ്രീസ്മാനോട് സംസാരിച്ചിരുന്നു. “‘vamos caralho” എന്ന് മെസ്സേജ് അയച്ചിരുന്നു.
ഞാൻ എന്ന കളിക്കാരൻ:
ഇടംകാലും യവ്വനവുമാണ് എന്റെ ശക്തി. അത് ടീമിനായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. ആരാധകർ അത് ആസ്വദിക്കുമെന്ന് വിശ്വസിക്കുന്നു. ഞാൻ കഠിനാധ്വാനം ചെയ്യുന്നു, മാനസികമായി ശക്തനുമാണ്. ഞാൻ സ്കോർ ചെയ്യാനും സൃഷ്ടിക്കാനും കൂടാതെ, ഞാൻ എല്ലായ്പ്പോഴും ടീമിനെ സഹായിക്കാനും ശ്രമിക്കുന്നു
സ്വകാര്യഇഷ്ടങ്ങൾ :
ഫുട്ബോളിന് പുറമെ എനിക്ക് ടേബിൾ ടെന്നിസ് ഇഷ്ടമാണ്. സിനിമകളേക്കാൾ ഡോക്യുമെന്ററികളോടാണ്. വായനയും സംഗീതവും ഇഷ്ട്ടമാണ്.