• Follow

“Futbol Club Barcelona” എന്ന ക്ലബ്ബിന്റെ ഉത്ഭവത്തിന്റെ കഥ.

  • Posted On July 29, 2016

ഒരു വർഷം മുൻപ് “കൂളസ് ഓഫ് കേരള ” എന്ന facebook പേജ് തുടങ്ങിയപ്പോൾ ആദ്യമായി ഇട്ട പോസ്റ്റാണിത്. ആദ്യ പോസ്റ്റായതിനാൽ നമ്മുടെ ക്ലബിൻ്റെ ഉത്ഭവത്തിൻ്റെ ലഘുലേഖത്തന്നെ ആയിക്കോട്ടെ എന്നു കരുതി എഴുതിയതാണിത്. അത് നിങ്ങൾക്കായി ഇവിടെ പങ്കുവെക്കുന്നു. തെറ്റുകൾ ഉണ്ടാകാം…, സാദരം ക്ഷമിക്കുക.

കൂടുതൽ ഇതിനെ സംബന്ധിച്ച് അറിയുന്നവർ ആ വിവരങ്ങൾ മറ്റുള്ളവർക്കായി പങ്കുവെക്കുക.

1899ന്റെ തുടക്കം ഹാൻസ് ഗാമ്പെർ എന്നൊരാൾ സ്വിറ്റ്സർലന്റിൽ നിന്നും ആഫ്രികയിലേക്ക് ചില ട്രെഡിംഗ് കമ്പനികളെ സഹായിക്കാനായി ഒരു യാത്ര പുറപ്പെടുന്നു.എന്നാൽ ആ യാത്ര കാറ്റലൂണിയൻ നഗരമായ ബാഴ്സലോണയിൽ വെച്ച് അവസാനിക്കുകയും ,അവിടുത്തെ സൗന്ദര്യത്തിൽ ആകൃഷ്ഠനായ അദ്ദേഹം ഇനിയുള്ള കാലം മുഴുവൻ അവിടെ തങ്ങുവാൻ തീരുമാനിക്കുകയും ചെയ്തു.അവിടെ തുടങ്ങുന്നു “Futbol Club Barcelona” എന്ന കാറ്റലൻ ക്ലബ്ബിന്റെ ഉത്ഭവത്തിന്റെ കഥ.

ബാഴ്സലോണയിൽ ജീവിതം തുടർന്ന അദ്ദേഹം ഒരു സ്പോർട്സ് കോളമിസ്റ്റ് ആയി വർക്ക് ചെയ്തു പോന്നു.എന്നാലും അദ്ധേഹത്തിന്റെ മനസ്സിൽ എപ്പോഴും കാല്പന്തുകളിയെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു.അത് കൊണ്ട് തന്നെ ജോലിക്കിടയിൽ സമയം കണ്ടെത്തി അവിടെയുള്ള ഒരു ലോക്കൽ ക്ലബ്ബിൽ ഫുട്ബാൾ കളിയ്ക്കാൻ പോകുമായിരുന്നു അദ്ദേഹം.അങ്ങിനെയാണ് അദ്ദേഹത്തിന് കാറ്റലൂണിയൻ രാജ്യത്തെ പ്രധിനിതീകരിച്ച് ഒരു ക്ലബ് എന്ത് കൊണ്ട് തുടങ്ങിക്കൂടാ എന്ന ആശയം തോന്നി തുടങ്ങിയത് .ആ ആശയം അദ്ദേഹം അവിടുത്തെ ഒരു പത്രത്തിൽ ഒരു പരസ്യമായി കൊടുക്കുകയും ചെയ്തു.

അദ്ധേഹത്തെ പോലും ഞെട്ടിക്കുന്ന രീതിയിൽ ആയിരുന്നു അതിനു പ്രതികരണങ്ങൾ ലഭിച്ചത്. കാൽപന്തുകളിയെ നെഞ്ചോട് ചേർത്ത് വെച്ച ഒരു കൂട്ടം ആളുകൾ തങ്ങൾക്കും ആ ക്ലബ്ബിന്റെ ഭാഗം ആവണമെന്ന് പറഞ്ഞു മുന്നോട്ടു വന്നു.അങ്ങിനെ 29 നവംബർ 1899 നു ഒരു കൂട്ടം കായിക പ്രേമികളുടെ പ്രയത്ന ഫലമായി “എഫ്.സി. ബാഴ്സലോണ” എന്ന കാറ്റലൂണിയൻ ക്ലബ് രൂപം കൊള്ളപ്പെട്ടു. കുറച്ചു കാലങ്ങള്ക്കു ശേഷം 1908ൽ ഹാൻസ് ഗാമ്പെർ (ബാഴ്സലോണയിൽ വന്നതിനു ശേഷം അദ്ദേഹം “ജോണ് ഗാമ്പെർ” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് ) എഫ്.സി. ബാഴ്സലോണയുടെ ആദ്യ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു…!

  • SHARE :