എഫ് സി ബാഴ്സലോണ vs ലീസ്റ്റർ സിറ്റി എഫ് സി
മാച്ച്ഡേ
എഫ് സി ബാഴ്സലോണ vs ലീസ്റ്റർ സിറ്റി എഫ് സി
ഇൻ്റർനാഷണൽ ചാമ്പ്യൻസ് കപ്പ്
വേദി : ഫ്രണ്ട്സ് അരീന , സ്റ്റോക്ക്ഹോം
ഇന്ത്യൻ സമയം : ഇന്ന് രാത്രി 11.30
ചാനൽ : സോണി ESPN
സ്പാനിഷ് ചാമ്പ്യൻമാരും ഇംഗ്ലീഷ് ചാമ്പ്യൻമാരും തമ്മിലുള്ള മത്സരം….
ICC ഷെഡ്യൂൾ വന്നപ്പോൾ ഒട്ടുമിക്ക ബാഴ്സ ആരാധകരും ആകാംക്ഷയോടെ കാത്തിരുന്ന മത്സരം ഒരു പക്ഷെ ഇതായിരിക്കും.കഴിഞ്ഞ മത്സരത്തിൽ ഉണ്ടായിരുന്ന സ്ക്വാഡിലേക്ക് സീനിയർ ടീമിൽ നിന്നും രണ്ട് പേരെയെ ലുക്കോ ഉൾക്കൊള്ളിച്ചിട്ടുള്ളു, മഷറാണോ & ബുസ്ക്കറ്റ്സ്. ഗാംബർ ട്രോഫി, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ മുന്നിൽ കണ്ടു കൊണ്ട് ഇവർ രണ്ടു പേരും ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങുവാൻ സാധ്യത ഉണ്ട്.
കെൽറ്റിക്കുമായുള്ള മത്സരത്തിലെ അതേ ശൈലി തന്നെയായിരിക്കും ലുക്കോ ഈ മത്സരത്തിലും ഉപയോഗിക്കുക. കഴിഞ്ഞ മത്സരത്തിൽ മികവു പുലർത്തിയ ആർദ്ദ, വിദാൽ, റോബർട്ടോ, ഡെനിസ് സുവാരസ് എന്നിവർ ആദ്യ ഇലവനിൽ ഇടം നേടുവാൻ സാധ്യത ഉണ്ട്. ആദ്യ പകുതിക്കു ശേഷം B ടീം താരങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടായിരിക്കും ലൂക്കോ പകരക്കാരെ ഇറക്കുക എന്നുള്ളതിനാൽ ഒരു ഹെവി റൊട്ടേഷൻ തന്നെ പ്രതീക്ഷിക്കാം. ഒരു വാശിയേറിയ മത്സരം തന്നെയായിരിക്കും ഇന്നത്തേത്.
II പോസിബിൾ ലൈനപ്പ് II
മാസിപ്പ്
വിദാൽ – മഷെ – മാത്യൂ – റോബർട്ടോ
D. സുവാരസ് – ബുസി – ആർദ്ദ
മെസ്സി – സുവാരസ് – മുനീർ
©Penyadel Barca Kerala