• Follow

മാതൃകയാക്കാവുന്ന ‘ ബാഴ്സ കിഡ്സ് ‘ !

  • Posted On January 18, 2017

സ്പോർട്സ് ലോകത്തെ ഓസ്കർ പുരസ്കാരം എന്നറിയപ്പെടുന്ന ‘ലോറസ് 2017’ ന്റെ ‘ബെസ്റ്റ് സ്പോർട്ടിങ് മൊമന്റ്’ പുരസ്കാരത്തിനു എഫ്. സി. ബാഴ്സലോണ അണ്ടർ-14 ടീമിന്റെ വേൾഡ് ചാലഞ്ച് കപ്പ് വിജയത്തിനു ശേഷമുള്ള പെരുമാറ്റം നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

2016 ആഗസ്റ്റിൽ ലോകമെമ്പാടുമുള്ള വിവിധ ടീമുകൾ പങ്കെടുത്ത വേൾഡ് ചാലഞ്ച് കപ്പിൽ ഫൈനലിൽ കറ്റാലൻ ടീമിനെ നേരിട്ടത് ജാപ്പനീസ് ടീമായ ഒമിയ ആർദിജ ജൂനിയർ ആയിരുന്നു. 1-0 എന്ന സ്കോറിൽ വിജയിച്ച ബാഴ്സ ടീം മൽസരശേഷം ആഘോഷത്തിനു മുതിരാതെ വിതുമ്പുകയായിരുന്ന എതിർ ടീമിന്റെ അടുത്തേക്ക് എത്തി അവരെ നെഞ്ചോട് ചേർക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കായികമൽസരങ്ങളുടെ മഹത്വം ഉയർത്തിപ്പിടിച്ച, മുതിർന്നവരെ പോലും അതിശയിപ്പിച്ച ഈ പക്വതയയെ തേടി കായിക ലോകത്തെ പരമോന്നത ബഹുമതി എത്തുവാനാണ് 90% സാധ്യതയും. പുരസ്കാര വിജയികളാരെന്ന് ഫെബ്രുവരിയിൽ മൊണാക്കൊയിൽ പ്രഖ്യാപിക്കും.

ലോറസിന്റെ ഔദ്യോഗിക വെബ് സൈറ്റിലെ പബ്ലിക് വോട്ടിങിലൂടെ ആണ് വിജയികളെ തിരഞ്ഞെടുക്കുക. ബാഴ്സ അണ്ടർ-14 ടീമിന്റെ പെരുമാറ്റത്തെ അഭിനന്ദിച്ച് നിങ്ങൾക്കും വോട്ട് രേഖപ്പെടുത്താം.

സന്ദർശിക്കുക : www.mylaureus.com

കൂളെസ് ഓഫ് കേരളയുടെ അഭിനന്ദനങ്ങൾ !
.

  • SHARE :