• Follow

ബാഴ്‌സയും, ചാരിറ്റിയും; ചരിത്രത്താളുകളിലൂടെ

  • Posted On May 27, 2020

എഫ്‌സി ബാഴ്‌സലോണ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വളരെ അധികം പ്രാധാന്യം കൊടുക്കുന്ന ഒരു ക്ലബ്‌ ആണ്. ഇതു ബാഴ്സയുടെ ആദ്യ പ്രസിഡന്റ്‌ ആയ ഗാമ്പരിന്റെ കാലത്തോളം അതായത് 109 വര്ഷം പഴക്കമുണ്ട്. 1911 മെയ്‌ 1 നാണ് ബാഴ്സ മൻ‌റേസ ഹോസ്പിറ്റലിന്‍റെ ധനസമാഹരണത്തിനായി തങ്ങളുടെ ആദ്യ ചാരിറ്റി മത്സരം പഴയ കാരെർ ഇൻഡസ്ട്രിയ മൈതാനത്ത് കളിക്കുന്നത്. ആ മത്സരം പ്രാദേശിക എതിരാളിയായ കാറ്റാലെയെ ബാഴ്സ, ചാൾസ് വാലസ് (2), റോമി ഫോർൺസ് (2), പെർസിവൽ വാലസ് എന്നിവരുടെ ഗോളുകളിലൂടെ 5-1 നു തോല്‍പ്പിച്ചു. അധികം താമസിയാതെ, ജൂൺ 11 ന് ബാഴ്‌സലോണയിലെ രണ്ടാമത്തെയും ആറാമത്തെയും ജില്ലകളിലെ സ്കൂളുകളെ സഹായിക്കുന്നതിനു വേണ്ടി ബാഴ്സയും കാറ്റാലെയും മത്സരിക്കുകയും, 6-1 കാറ്റാലെയെ തോല്‍പ്പിക്കുകയും ചെയ്തു.

  • SHARE :