FC ബാഴ്സലോണ പുതിയ കരാറിൽ ഒപ്പുവച്ചു
FC ബാഴ്സലോണ പ്രമുഖ കമ്പ്യൂട്ടർ ഗെയിം നിർമ്മാതാക്കളായ കൊനാമിയുടെ പ്രശസ്ത വിഡിയോ ഫുട്‌ബോൾ ഗെയിം ആയ PES ന്റെ 2017 വേർഷനിൽ പ്രീമിയം പാർട്ണർ ആയി പുതിയ കരാറിൽ ഒപ്പുവച്ചു. മൂന്ന് വർഷത്തേക്കാണ് കരാർ. കരാർ എമൗണ്ട് വ്യക്തമല്ല. ഇപ്പോൾ ഉള്ള ഗെയിം വേർഷനിൽ ഉള്ളതിനേക്കാൾ കൂടുതൽ പ്രാധാന്യം അടുത്ത വേർഷൻ മുതൽ ബാഴ്‌സിലോണക്ക് ലഭിക്കും, അതായത് ക്യാമ്പ് നൗ ബാഴ്സ ആന്തം എന്നിവ ഇനി ഗെയിംമിലും കാണാം എന്ന് ചുരുക്കം. അതിൻ്റെ FC ബാഴ്സലോണ താരങ്ങൾ ഉൾപ്പെട്ട ഗെയിം ട്രയിലർ പുറത്തിറങ്ങിയിട്ടുണ്ട്…!