• Follow

സെർജി റോബർട്ടോ : എല്ലാ ആരോഗ്യ പ്രവർത്തകർക്കും നന്ദി

  • Posted On April 2, 2020

ബാഴ്‌സലോണയുടെ ബഹുമുഖ പ്രതിഭ കൊറോണ മൂലമുള്ള നിയന്ത്രണങ്ങളെ കുറിച്ചും വീട്ടിൽ വെച്ചുള്ള പരിശീലനത്തെ കുറിച്ചും ബാഴ്‌സയുടെ ഔദ്യോഗിക യൂട്യൂബ്‌ ചാനലിനോട്‌ സംവദിക്കുന്നു. ശനിയാഴ്ച മാർക്‌ ആന്ദ്രെ ടർ സ്റ്റെഗനുമായുള്ള അഭിമുഖത്തിന്‌ ശേഷം ഇനി സെർജി റോബർട്ടോയുടെ ഊഴമാണ്‌. ബാഴ്‌സയുടെ ഇരുപതാം നമ്പർ താരം ലോക്ക്‌ ഡൗണിനെ കുറിച്ചും മറ്റു വിഷയങ്ങളെ കുറിച്ചും ക്ലബിന്റെ ഔദ്യോഗിക യൂട്യൂബ്‌ ചാനലിനോട്‌ സംസാരിച്ചു.

ലോക്ക്‌ ഡൗൺ
തെരുവുകളിൽ ആളുകൾ ഇല്ലാത്തത്‌ വളരെ സങ്കടകരമാണ്‌. തീർത്തും ദൗർഭാഗ്യകരമായ സാഹചര്യമാണിത്‌, പക്ഷെ ഇതിൽ നിന്നും രക്ഷപ്പെടാനും കാര്യങ്ങൾ സാധാരണ പോലെ ആകാനും എല്ലാവരും വീട്ടിൽ ഇരുന്നേ മതിയാകൂ.

ദിനചര്യ

എന്റെ മകളാണ്‌ ഞങ്ങളുടെ ഒരു ദിവസം എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത്‌. രാവിലെ എട്ട്‌ മണിക്ക്‌ അവൾ ഉണരുമ്പോൾ ഞങ്ങളും എഴുന്നേൽക്കും. പ്രഭാത ഭക്ഷണം കഴിച്ച്‌ കുറച്ച്‌ വ്യായാമം ചെയ്യും. ട്രെയിനിംഗ്‌ കഴിഞ്ഞാൽ പിന്നെ ഞാൻ അവളോടൊത്ത്‌ പാട്ട്‌ പാടിയും കളിച്ചും സമയം ചിലവഴിക്കും.

വീട്ടിൽ നിന്നുള്ള ട്രെയിനിംഗ്‌

പരിശീലകർ ഞങ്ങൾക്ക്‌ ഡെയിലി പ്ലാനും വീക്കിലി പ്ലാനും അയക്കാറുണ്ട്‌. കൂടാതെ ഞാൻ സ്വന്തമായും വ്യായാമം ചെയ്യാറുണ്ട്‌. ഉച്ച കഴിഞ്ഞ്‌ ഞാൻ റൂസിലുള്ള എന്റെ സുഹൃത്തുക്കളുമായി വീഡിയോ കാൾ ചെയ്ത്‌ ഒരുമിച്ച്‌ പരിശീലനം നടത്തും. അത്‌ കുറച്ച്‌ കൂടെ രസകരമാണ്‌.
വീട്ടിൽ നിന്ന് ജിമ്മിൽ വെച്ചുള്ള പരിശീലനം ഫുട്ബോൾ ഗ്രൗണ്ടിൽ നിന്നുള്ളതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്‌. ലോക്ക് ഡൗണിന് ശേഷം മൽസരങ്ങൾക്ക്‌ മുമ്പ്‌ മാച്ച്‌ ഫിറ്റ്‌നെസ്സ്‌ കൈവരിക്കാനായി കുറച്ച്‌ സമയം കിട്ടുമെന്നാണ്‌ എന്റെ പ്രതീക്ഷ.

വീട്ടിലെ മറ്റു ചര്യകൾ

മകൾ ഉറങ്ങിക്കഴിഞ്ഞാൽ ഞാൻ സീരീസുകളും മറ്റും കാണും. പക്ഷെ എന്റെ കൂടുതൽ സമയവും ചിലവഴിക്കുന്നത്‌ അവളോടൊപ്പം തന്നെ ആയിരിക്കും. ഞാൻ അവൾക്ക്‌ പാട്ട്‌ പാടിക്കൊടുക്കും, അവളോട്‌ കാറ്റാലനിലും സ്പാനിഷിലും ഇംഗ്ലീഷിലും ഹീബ്രുവിലും സംസാരിക്കും. ഞാൻ പാചകം പഠിക്കുന്നുണ്ട്‌. അത്ര പ്രയാസകരമല്ലാത്ത പുതിയ വിഭവങ്ങൾ ഉണ്ടാക്കാൻ ഞാൻ പഠിക്കുന്നുണ്ട്‌. ഇൻസ്റ്റഗ്രാമിൽ ചിലരെ ഞാൻ ഫോളോ ചെയ്യുന്നുണ്ട്‌. അവരിൽ നിന്ന് ലഭിക്കുന്ന റെസിപികൾ ഉപയോഗിച്ചാണ്‌ ഞാൻ പാചകം പരീക്ഷിക്കുന്നത്‌. ഉദാഹരണത്തിന്‌ ഞാൻ ഈയടുത്ത്‌ ഒരു ജാപ്പനീസ്‌ ചീസ്‌ കേക്ക്‌ കാണാനിടയായി. അത്‌ പഠിക്കാൻ എനിക്കേറെ ആഗ്രഹമുണ്ട്‌. ഞാൻ പ്ലേ സ്റ്റേഷനിലും കളിക്കാറുണ്ട്‌. പക്ഷെ ലോക്ക്‌ ഡൗൺ ആയിട്ടും ഇപ്പോൾ വളരെ കുറച്ചെ കളിക്കാറുള്ളൂ. ചിലപ്പോൾ പഴയ മൽസരങ്ങൾ ഞാൻ ടിവിയിൽ കണ്ടിരിക്കാറുണ്ട്‌. മൽസരങ്ങൾ, ട്രെയിനിംഗ്‌, സഹ താരങ്ങൾ എല്ലാം എനിക്ക്‌ വളരെയേറെ മിസ്‌ ചെയ്യുന്നുണ്ട്‌.

എനിക്ക്‌ ഒരു വളർത്തു നായ ഉണ്ട്‌. പുറത്തിറങ്ങാറുണ്ടെങ്കിലും വീട്ടിൽ നിന്ന് അധികം ദൂരത്തൊന്നും പോകാറില്ല. വീട്ടിൽ തന്നെ അധിക നേരവും ഇരിക്കാൻ ഇഷ്ടമായതിനാൽ ആഴ്ചയിലൊരിക്കൽ മാത്രമേ ഷോപ്പിംഗ്‌ ചെയ്യാറുള്ളൂ. സീക്വൽസ്‌ ഉള്ള സിനിമകൾ കാണാനാണ്‌ എനിക്കിഷ്ടം. അതിനാൽ തന്നെ ലോർഡ്‌ ഓഫ്‌ ദ റിംഗ്‌സ്‌, ഹോബിറ്റ്‌ എന്നിവ ഞാൻ ശുപാർശ ചെയ്യുന്നു.

ഒരു പുസ്തകം?

നൈക്കെയുടെ സ്ഥാപകനെ കുറിച്ചുള്ള പുസ്തകം, അല്ലെങ്കിൽ ഹംഗർ ഗെയിംസ്‌ ട്രിലോഗി.

പി.എസ്‌.ജിക്കെതിരെയുള്ള പ്രശസ്ത ഗോൾ

ഞാനാ രാത്രി ഉറങ്ങിയിട്ടില്ല. ആ ഗോൾ പല തവണ കണ്ട്‌ ഞാനാ രാത്രി ചിലവഴിച്ചു.

©culesofkerala