ലോക്ക്ഡൗൺ കാലത്തേ വിശേഷങ്ങള്‍ – ഫ്രെങ്കി ഡി യോങ്
ഹോളണ്ടിലെ ലോക്ക്ഡൗൺ സാഹചര്യം എങ്ങനെ പോകുന്നു?
ലോക്ക്‌ഡൌണിലേക്ക് പോകുന്നതിന് മുമ്പ് തന്നെ എനിക്ക് ഹോളണ്ടിൽ തിരിച്ചെത്താൻ സാധിച്ചു. പൂർണമായും ലോക്ക്ഡൗൺ ആണെന്ന് പറയാൻ കഴിയില്ല. ഇപ്പോഴും പുറത്ത് പോകാനൊക്കെ അനുമതി ഉണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാലാവസ്ഥയും നല്ലതാണ്. ഞാൻ കഴിവതും വീട്ടിൽ തന്നെയാണ് സമയം ചിലവഴിക്കുക.
വീട്ടിൽ എന്താണ് ചെയ്യുക?
അങ്ങനെ എഴുതി തയ്യാറാക്കിയ ഒരു ചിട്ട ഒന്നുമില്ല. ആദ്യം നായയുടെ കൂടെ നടക്കാൻ പോകും. പിന്നീട് ഭക്ഷണം കഴിക്കും. എന്നിട്ട് കുറച്ച് നേരം ട്രെഡ്മില്ലിൽ ഓടും. പിന്നീട് കുറച്ച് നേരം ടിവി കാണും. വീണ്ടും നായയോടൊപ്പം കളിക്കും. എന്താണ് ഓരോ ദിവസവും ചെയ്യേണ്ടതെന്ന് കോച്ചുകൾ അയച്ച് തരും. മുമ്പത്തെ അത്ര ശ്രദ്ധിക്കാൻ കഴിയില്ലെങ്കിലും കഴിവിന്റെ പരമാവധി ഫിറ്റ് ആയിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. കാമുകിയാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താറുണ്ട്. മുമ്പ് കഴിക്കുന്നതിനേക്കാൾ ഒരുപാട് കുറവാണ് ഇപ്പൊ കഴിക്കുന്നത്. പഴയ ചിട്ട ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. ക്ലബ്ബിൽ പോയി കൂടെയുള്ളവരെ കാണുന്നതൊക്കെ, വീട്ടിൽ വെറുതെ ഇരിക്കാൻ ഒരുപാട് ബുദ്ധിമുട്ടാണ്. പക്ഷേ ചെയ്യാതെ വേറെ വഴി ഇല്ലല്ലോ. എല്ലാം പഴയത് പോലെയാകാൻ ക്ഷമയോടെ കാത്തിരിക്കാം.
ഇൗ ലോക്ക്ഡൌൺ കാലത്ത് ആരായിരിക്കും കൂടുതൽ വ്യായാമം ചെയ്യുക?
മാർട്ടിൻ ബ്രാത്ത് വെയ്റ്റിനെ കണ്ടാൽ തന്നെ ഒരു പേർസണൽ ട്രയിനറെ പോലെയുണ്ട്. ഒരുപാട് വ്യായാമം ചെയ്യുന്നുമുണ്ട്.
കൂടുതൽ ടിവി കാണുക?
സെർജി റോബർട്ടോ
പുതിയ കാര്യം എന്തെങ്കിലും പഠിക്കുക?
പിക്കേ. എപ്പോഴും എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കുന്നത് പിക്കേയുടെ ഒരു പതിവാണ്.
ഒരു ബുക്ക് എഴുതുക?
ട്ടെർ സ്റ്റെഗൻ
മുടി നീട്ടി വളർത്തുക?
ഗ്രീസ്മാൻ. ലോക്ക്ഡൗൺ തുടങ്ങുന്നതിന് മുമ്പേ തന്നെ ഗ്രീസ്‌മാൻ മുടി വളർത്താൻ തുടങ്ങിയിരുന്നു.
ബാഴ്സയിലെ ആദ്യ നാളുകൾ?
ഇത് വരെ ഉള്ളതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരം ഡോർട്ട്‌മുണ്ടുമായുള്ള 3-0 വിജയമാണ്. ആദ്യ സീസൺ ആയിട്ട് കൂടി ഒരുപാട് അവസരങ്ങൾ എനിക്ക് കിട്ടുന്നുണ്ട്. അതിൽ ഞാൻ സന്തുഷ്ടനാണ്. ഇനിയും അത് മെച്ചപ്പെടും എന്നെനിക്ക് അറിയാം. ഇത് വരെ പുറത്തെടുത്ത പ്രകടനത്തെക്കാൾ കൂടുതൽ നന്നായി കളിക്കാൻ കഴിയുമെന്നാണ് വിശ്വാസം. സഹതാരങ്ങൾ എല്ലാവരും വളരെ മികച്ചവരാണ്. പക്ഷേ എന്നെ അൽഭുതപ്പെടുത്തിയത് അൻസു ഫാറ്റിയാണ്. കാരണം ഞാൻ അതിന് മുമ്പ് അദ്ദേഹത്തെ പറ്റി അറിയില്ലായിരുന്നു. വളരെ മികച്ച കളിക്കാരനാണ്.
താങ്കളുടെ സ്പാനിഷ് എങ്ങനെയുണ്ട്?
ഇപ്പോഴും സ്പാനിഷ് പഠനം തുടർന്ന് കൊണ്ടിരിക്കുന്നു. പക്ഷേ ടീച്ചറുമായി മുഖാമുഖം ഇരുന്ന് പഠിക്കുന്നതാണ് എപ്പോഴും നല്ലത്. എല്ലാരോടും വീട്ടിൽ ഇരിക്കാൻ പറയാനും നമുക്ക് വേണ്ടി അഹോരാത്രം പണി എടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു.
നൗറി?
നൗറിയുമായി നല്ല ബന്ധമായിരുന്നു എനിക്ക്, പ്രത്യേകിച്ച് കളിക്കളത്തിൽ. നൗറിയുടെ കുടുംബവുമായി പ്രത്യേകിച്ച് നൗറിയുടെ സഹോദരനുമായി ഞാൻ എപ്പോഴും സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ നന്നായി ശുശ്രൂഷിക്കുന്നുണ്ട്.
എല്ലാർക്കും സജസ്റ്റ് ചെയ്യുന്ന ഒരു സിനിമ?
ലയൺ കിംഗ്
ടിവി ഷോ?
ഫ്രണ്ട്സ്. വീണ്ടും വീണ്ടും കാണാറുള്ള ഒരു ഷോ ആണ്.
ബുക്ക്?
അബ്ദുൽഹക്ക് നൗറി: ഒരു സ്വപ്ന സാക്ഷാത്കാരം.
Content and Image Courtesy: www.fcbarcelona.com
Translation: ©culesofkerala