• Follow

EL-Guaje

  • Posted On February 2, 2020

ചുണ്ടിന് താഴെ ഒരു പൊട്ട് പോലുള്ള ആക്യതിയിലുള്ള താടി, ചെവിക്ക് താഴെവരെ കൂർപ്പിച്ച രീതിയിൽ മിനുക്കിവെച്ചിരിക്കുന്ന ക്യതാബ്, സ്പൈക്കായ് മാറ്റിയിരിക്കുന്ന മുടി. ഒരു കാലത്തെ ഫുട്ബോൾ പ്രേമികളെ ഏറ്റവും ഇമ്പ്രെസ്സ് ചെയ്യിച്ച താരമായിരുന്നു “EL-Guaje” എന്ന ഡേവിഡ് വിയ്യ.

ഫുട്ബോൾ ഐക്കൺ ആകണം എന്ന ആശ മനസ്സിലേറ്റി ആയിരുന്നു വിയ്യ ചെറുപ്പം മുതൽ നടന്നത്. വലത് കൈയ്യിലുണ്ടായ പൊട്ടൽ ഒരിക്കൽ അയാളെ തളർത്തിയെങ്കിൽ പോലും അതെല്ലാം തരണം ചെയ്ത് അയാൾ മുന്നോട്ട് കുതിച്ചു.. സ്പെയിനിൽ ഫുട്ബോൾ ക്ളബ്ബുകൾക്ക് കുറവില്ലാതിരുന്നത് കൊണ്ടും പിതാവിന്റെ പിന്തുണ അയാള്ക്കെന്നും ഉണ്ടായിരുന്നതും കൊണ്ടും വിയ്യയ്ക്ക് പിന്നിലേക്ക് നോക്കേണ്ടി വന്നിട്ടില്ല.

ഫുട്ബോൾ കളിക്കാൻ പ്രായം എന്ന മാനദണ്ഡം മാറ്റിവെച്ചവനാണ് ഡേവിഡ്.. തന്റെ പ്രായത്തിനൊത്തവരെ കിട്ടിയില്ലെങ്കിൽ തലക്ക് മൂത്തവരോടൊപ്പവും കൊച്ചു പിള്ളേർക്കൊപ്പവും കളിയിലേർപ്പെട്ട് അയാൾ തന്റെ കാൽപ്പന്ത് സ്നേഹം തുറന്ന് കാട്ടി. അന്ന് വിയ്യയുടെ കൂടെ കളിച്ച ഒരു ചെറുപ്പയ്യനായിരുന്നു ” ഏൽ-ഗുഅജെ” എന്ന എന്ന് അയാളെ ആദ്യമായ് വിളിച്ചത്!. കഠിനാധ്വാനവും ഇഛാശക്തിയും ഉള്ള ഒരു മനുഷ്യന് ഒരികലും തളരില്ല എന്നതിന് ഉത്തമ ഉദ്ദാഹരണമയിരുന്നു ഡേവിഡ് വിയ്യയുടെ ജീവിതം. 2005 ൽ വലൻസിയ എന്ന ബിഗ് ക്ലബ്ബ് സൈൻ ചെയ്യ്തതൊടെ അയാളുടെ ജീവിതം തന്നെ മാറിമറിഞ്ഞു !

വലൻസിയിലെ കളി ജീവിതം താൻ സ്വപ്നം കണ്ട എസ്പാന ജേഴ്സിയിലെത്തിച്ചതിൽ അയാൾ ഒരുപാട് സന്തോഷിച്ചിരുന്നു. എന്നാൽ താൻ ആ ജേഴ്സി അണിഞ്ഞത് വെറുതേയല്ല എന്ന് കൂടി ആ രാഷ്ട്രത്തെ അറിയിക്കാൻ ഒരുപാട് കാലം വേണ്ടിവന്നില്ല അയാൾക്ക്. 5 വർഷങ്ങക്കിപ്പുറം ആഫ്രിക്കയിൽ ഉത്സവം സൃഷ്ടിച്ച കാൽപ്പന്ത് മേളയ്ക്ക് എസ്പാന ഫുട്ബോൾ ചരിത്രത്തിന്റെ ആകെ തിളക്കമുണ്ടായിരുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പേ ജർമൻ പടയെ തുരത്തി നേടിയെടുത്ത യൂറോ കീരിടത്തിൽ നിന്നൊരു അപ്ഗ്രേഡ് വെർഷൻ.. അതായിരുന്നു മാഡ്രിഡ് തലസ്ഥാനനഗരമായ ആ രാജ്യം ഉറ്റ്നോക്കിയത്..!

പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല.. ലോകക്ലബ്ബ് ഫുട്ബോളിലെ അതികായന്മാരായ രണ്ട് ക്ലബ്ബുകളിലെ ഭൂരിഭാഗം പ്ലെയേഴ്സും കൂടെയുണ്ട്. കണ്ണഞ്ചലിപ്പിക്കുന്ന താളത്തിൽ കാല്പന്തിനെ വർണ്ണവിസ്മയത്തിൽ കൊണ്ടെത്തിക്കുന്നതിൽ പ്രഗൽഭർ തന്നെയായിരുന്നു അവർ. ഇവരെയെല്ലാം ഒന്നിച്ച് നിർത്തി പോരടിപ്പിക്കുക എന്നത് മാത്രമായിരുന്നു പരിശീലകൻ ഡെൽബോസ്കെയുടെ ചുമതല. ആദ്യ ഇലവൻ എങ്ങനെയുണ്ടാക്കും എന്ന് ഫുട്ബോൾ ലോകം ആഛര്യപ്പെട്ടിരുന്ന സമയത്ത് ബാഴ്സലോണ പ്ലെയേഴ്സിന് മുന്തൂക്കം നൽകികൊണ്ട് അയാളുടെ ആദ്യ ഇലവനെത്തി. ടീമിന്റെ കുന്തമുനയായി ടോറസ് – വിയ്യ നയിക്കുന്ന മുന്നേറ്റനിര. ‘എന്ത്‌ കൊണ്ട് വിയ്യ’ എന്ന് ചോദിച്ചവരോട് ഡെൽബോസ്കെ പറഞ്ഞു, ‘നിങ്ങൾ കഴിഞ്ഞ സീസണിലെ ലാലീഗ കാണൂ’ എന്ന്..! വലൻസിയയ്ക്കായ് എണ്ണം പറഞ്ഞ 21 ഗോളുകൾ തൊടുത്താണ് അയാൾ തന്റെ സാന്നിധ്യം സ്പാനിഷ് ടീമിൽ നേടിയെടുത്തത്.

ലോകകപ്പിലെ പ്രകടനത്തോടെ ഒരുപാട് ക്ല്ബ്ബുകൾ അയാൾക്കായ് രംഗത്തെത്തി. മുമ്പേ കണ്ണുള്ളത് കൊണ്ട് തന്നെ ബാഴ്സലോണ എന്ന ക്ലബ്ബും അയാൾക്കായ് രംഗത്ത് വന്നു. ഒടുവിൽ സ്വന്തം തീരുമാനത്തിൽ വിയ്യ കാറ്റലോണിയൻ ക്ലബ്ബിലേക്കെന്ന് എഴുതിനൽകി..

ഏറ്റുവും തിയറി ഹെണ്ട്രിയും റൊണാൾഡിഞ്ഞോയുമൊക്കെ കുറച്ച് വർഷങ്ങളായ് അടക്കി വാണ ബാഴ്സയുടെ മുന്നേറ്റ നിരയിലേക്കുള്ളാ വിയ്യയുടെ കടന്ന് വരവ് ചെറുതായൊന്നുമല്ല ബ്ലൊഗ്രാനാ ഫാൻസിനെ സന്തോഷിപ്പിച്ചത്. അയാളെ ഒരു സ്റ്റൈലിഷ് ഐക്കണായ് ബാഴ്സാ ഫാൻസ് കണ്ടിരുന്നു… ആ സമയം ഫുട്ബോൾ അടക്കിവാണ ബാഴ്സയ്ക്കും , ലോകം അടക്കിവാണ് കൊണ്ടിരുന്ന മെസ്സിക്കും എന്ന കൂട്ടായ് ഏകദേശം 35000 ഓളം ഫാൻസിന് മുമ്പിൽ ഡേവിഡ് ക്യാമ്പ് ന്യൂവിൽ അവതരിക്കപ്പെട്ടു!

ഈ ജനെറേഷനിലെ തന്നെ ഏറ്റവും മികച്ച ഫോർവേഡുകളിലൊന്നായി ആണ് ഡേവിഡ് വിയ്യ അറിയപ്പെടുന്നത്. പ്രുകൃതിയാൽ വലതു പാദമാണെങ്കിലും രണ്ടു പാദങ്ങൾ കൊണ്ടും ഒരേപോലെ ഗോളടിക്കാൻ കഴിവുള്ള അദ്ദേഹത്തിന് ഒരു സെന്റര് ഫോർവേഡിനു വേണ്ട എല്ലാ ഗുണങ്ങളും ഒരുമിച്ചു ചേർന്നിരുന്നു. തന്റെ മുൻകാല ക്ലബ്ബുകളിൽ സെന്റര് ഫോർവേഡ് ആയി കളിച്ചിരുന്ന അദ്ദേഹത്തോട് ഇതിഹാസങ്ങളണിനിരന്ന ബാഴ്സയിൽ ലെഫ്റ് വിങ്ങിൽ കളിക്കാനായിരുന്നു നിർദ്ദേശം. എന്നാൽ അപാരമായ വേഗവും അജിലിറ്റിയും ഡ്രിബിബ്ലിങ് പാടവും കൈമുതലുണ്ടായിരുന്ന വിയ്യ ആ വിങ് അടക്കി ഭരിക്കുന്നത് ആണ് പിന്നീട് ലോകം ദർശിച്ചത്. ഒരു ചീറ്റയെപ്പോലെ എതിരാളികളെ വെട്ടിയൊഴിഞ്ഞു കുതിച്ചു പാഞ്ഞ മെസ്സിയുടെയും ഒരു വേട്ടക്കാരന്റെ ലക്ഷ്യബോധത്തോടെ എതിരാളികളുടെ ബോക്സിലേക്ക് നിരന്തരം പന്തെത്തിച്ച ചാവിയുടെയും മാന്ത്രികൻ ഇല്ല്യൂഷനിസ്റ്റയുടെയും കൂടെ ലെഫ്റ് വിങ്ങിൽ നിന്നും പതിഞ്ഞ താളത്തിൽ തുടങ്ങി എതിരാളികളെ വെട്ടിയൊഴിഞ്ഞു വരുന്ന വിയ്യയുടെ രൂപവും വിശ്വ വിഖ്യാതമായ ബാഴ്സ ടീമിലെ സ്ഥിരം കാഴ്ചയായി. ഇടതു വിങ് ഡി ബോക്സിന്റെ ഓര്ത്തു നിന്നും മനോഹരമായ വളഞ്ഞു പുളഞ്ഞു ഗോൾവലയുടെ ഒരു മൂലയിൽ വന്നു പതിക്കുന്ന ഗോളുകൾ ആ പ്രഭാവത്തിന്റെ അനുകിരണങ്ങൾ ആയിരുന്നു.

പ്രകടനമികവ് പോലെ തന്നെ ബാഴ്സയുടെ മാച്ച് റിസൾട്ടുകളും മികച്ചു തന്നെ നിന്നു. ആ സീസണിൽ തന്നെ തങ്ങളുടെ ചിര വൈരികളായ റയൽ മാഡ്രിഡിനെ 5-0ന് തകർത്തെറിയുമ്പോൾ വടക്കൻ സ്പെയിനിലെ ഒരു ഖനനനഗരത്തിൽ ജനിച്ച 28 കാരൻ വിയ്യ എണ്ണം പറഞ്ഞ 2 ഗോളുകളാണ് കസിയസിന്റെ വലയിൽ കയറ്റിയത്. അതും തന്റെ ആദ്യ എൽ-ക്ലാസിക്കോയിൽ. തീർന്നില്ല.. 2011 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അലക്സ് ഫെർഗ്ഗുസൻ എന്ന അതികായന് പരിശീലിപ്പിക്കുന്ന ടീമിനെതിരെ നേടിയ ഒരു ബ്രേസിലൂടെ നേടിയ ചാമ്പ്യൻസ് ലീഗ് കിരീടം. വിയ്യയുടെ ബാർസ കരിയർ ഒരു സുവർണ്ണനേട്ടമായ് തന്നെ മാറിയിരുന്നു..!

2 വർഷങ്ങൾക്കപ്പുറം പ്രായവും പ്രതിഭകളുടെ കടന്ന് കയറ്റവും വിയ്യയ്ക്ക് ബാഴ്സയിൽ അവസരങ്ങൾ കുറവാക്കിയപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ഒരു കൂട് മാറ്റം. അവിടെ 47 മത്സരങ്ങൾ കളിച്ച് നേരേ അമേരിക്കയിലെ MLS ഫുട്ബോൾ ലീഗിലേക്ക് പിന്നെ ഓസ്‌ട്രേലിയൻ ഫുട്ബോൾ ലീഗിലേക്ക് , പിന്നെ ജപ്പാൻ.. ഒടുവിലിതാ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം..!

കരിയറിൽ നേടിയ 300 ഗോളുകളും വ്യക്തമായ പ്രാധാന്യത്തോടേയുള്ളവ , 59 ഗോളുകളോടെ സ്പാനിഷ് ടീമിന്റെ ഏക്കാലത്തെയും ടോപ്പ് സ്കോറർ, ലോകം കണ്ട പ്രഗത്ഭനായ ഒരു ഫോർവേഡിലൊരാൾ , El-guaje താങ്കൾ ഒരു സോക്കർ ഐക്കൺ തന്നെയാകുന്നു..

വർഷങ്ങളായ് സ്പാനിഷ് ജനത സ്വപ്നം കണ്ട ഒരു സ്വർണ്ണ കിരീടം , അത് നാട്ടിലെത്തിക്കാൻ ഒരു പതിറ്റാണ്ടിന്റെ തന്നെ കഷ്ടപ്പാട് എടുത്ത പ്ലെയേഴ്സ്, അതിലേറ്റവും കൂടുതൽ ഗോളുകളുമായ് The KID എന്ന് ലോകം അഭിസംബോധന ചെയ്യുന്ന ഡേവിഡ് വിയ്യ..മറക്കില്ല താങ്കളുടെ പോരാട്ടവീര്യങ്ങൾ , മറക്കില്ല താങ്കളുടെ എണ്ണം പറഞ്ഞ ഗൊളുകളുടെ അഴക്..!

ഫുട്ബോളിൽ നിന്ന് വിരമിച്ച് കഴിഞ്ഞ് ചെറുപ്പക്കാരെ ഫുട്ബോളിന്റെ ബാലപാഠം പഠിപ്പിക്കുക എന്ന താങ്കളുടെ ആഗ്രഹം സാധ്യമാകട്ടെ. അതിനുള്ള എല്ലാവിധമായ ആശംസകളും “കുളെസ് ഓഫ് കേരള” നേരുന്നു…!

©www.culesofkerala.com

  • SHARE :