• Follow

കാർലോസ് പുയോൾ എന്ന തീരാ നഷ്ട്ടം….

  • Posted On July 28, 2016

പരിക്ക് വില്ലനായി വന്നില്ലായിരുന്നെങ്കിൽ ഈ സീസണിൽ എല്ലാ ആദരവും കൂടെ വിരമിക്കേണ്ട താരമായിരുന്നു കാർലോസ് പുയോൾ.പുയോളിൻ്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമായിരുന്നു ബാഴ്സ.ബാഴ്സക്ക് പലതും ത്യജിച്ചിട്ടുണ്ട് പുയോൾ. വർഷങ്ങൾക്കു മുൻപ് ഡൈനാമോ കീവുമായുള്ള ചാമ്പ്യൻസീഗ് മത്സരം ക്യാമ്പ് നൗവിൽ നടക്കുന്നു. കിവിൻ്റെ ഒരു മുന്നേറ്റം ബാഴ്സ പോസ്റ്റിൽ എത്തിയപ്പോൾ മുന്നിൽ പുയോൾ മാത്രം.

കീവ് പ്ലേയറുടെ വലങ്കാലൻ അടി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി നെഞ്ചു കൊണ്ട് തടുത്തിട്ട പുയോൾ അന്ന് നടന്നു കയറിയത് ഓരോ ബാഴ്സ ആരാധകൻ്റേയും ഹൃദയത്തിലേക്കായിരുന്നു.ബാഴ്സ ആയിരുന്നു പുയോളിൻ്റെ ലോകം. മത്സരത്തിനിടെ തീരുമാനമെടുക്കുന്ന ആളായും, മുന്നിൽ നിന്ന് നയിച്ച് കിരീടങ്ങൾ നേടിത്തന്ന പോരാളിയായും പുയോളിനെ പിന്നീട് ഈ ഫുട്ബോൾ ലോകം കണ്ടു.

ഒടുവിൽ മുട്ടിന് പരിക്കേറ്റ് തൻ്റെ കരിയറിന് തിരശീല ഇടുമ്പോൾ പുയോൾ പറഞ്ഞ വാക്കുകൾ ഇന്നും മനസിലുണ്ട്.
” ഞാൻ ഇവിടെ ഏകനായായിരുന്നു വന്നത്, പക്ഷെ തിരിച്ചു പോകുന്നത് ഒരു കുടുംബമായിട്ടാണ്. ”
രണ്ട് കൊല്ലം കൂടി ബാഴ്സയുമായി കരാർ ഉണ്ടായിരുന്നിട്ടു കൂടി കരാർ ടെർമിനേറ്റ് ചെയ്തായിരുന്നു അദ്ദേഹം ബാഴ്‌സയോട് വിട പറഞ്ഞത്. താൻ ഏറെ ഇഷ്ട്ടപ്പെടുന്ന ക്ലബിന് ഒരു ബാധ്യതയായി നിൽക്കാൻ അദ്ദേഹത്തിന് താത്പര്യം ഇല്ലായിരുന്നു. അതായിരുന്നു പുയോൾ.
ഇന്നും ബാഴ്സ പ്രതിരോധം പതറുമ്പോൾ നമ്മൾ ഓർത്തു പോകാറുണ്ട് പുയോളിനെപ്പോലെ ഒരു പ്രതിരോധപ്പോരാളി നമ്മുക്കുണ്ടായിരുന്നു എങ്കിൽ എന്ന്. പരിക്കുമൂലം അദ്ദേഹത്തിന് നഷ്ട്ടപ്പെട്ട വർഷങ്ങൾ നമ്മുടേയും നഷ്ട്ടമാണ്. പരിക്ക് എന്ന വില്ലൻ കാരണം ആരാധകർക്കു നിരസിച്ച കാർലോസ് പുയോൾ എന്ന തീരാ നഷ്ട്ടം….!

  • SHARE :