കാർലസ് അലേന്യ
കാർലസ് അലേനിയയുടെ പ്രകടനത്തേയും പ്രതീക്ഷകളേയും കുറിച്ച് COK ഫോളോവവറായ Rayemon Roy എഴുതിയത്
കാര്‍ലസ് അലേനിയയെന്ന ബാഴ്സലോണ ബി താരത്തെ കുറിച്ച് മുൻപ് ഒരുപാട് കേട്ടിട്ടുണ്ടാവാം, കഴിഞ്ഞ സീസണുകളിൽ ഫസ്റ്റ് ടീമിന് വേണ്ടി ചില മത്സരങ്ങളിൽ മാത്രമേ അലേനിയക്ക് അവസരം ലഭിച്ചിരിനുള്ളൂ, ആരാധക ശ്രദ്ധ ആകർഷിക്കുന്ന തരത്തിലുള്ള പ്രകടനം പുറത്തെടുക്കാവാൻ അയാൾക്ക് കഴിഞ്ഞതുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം യുവന്റസുമായുളള മത്സരത്തിൽ ആരാധകരുടെ മനം കവരുന്ന രീതിയിലുള്ള പ്രകടനം പുറത്തെടുക്കുവാൻ അയാൾക്ക് സാധിച്ചു. അയാളിലെ പ്രതിഭയുടെ മായാ വിലാസത്തോടൊപ്പം പക്വതയാർന്ന തീരുമാനമെടുക്കാനുള്ള കഴിവുമാണ് കൂടുതൽ ആശ്ചര്യപ്പെടുത്തുന്നത്.
അലേനിയയുടെ പ്രകടനത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ടത് അയാളുടെ ഡിസിഷന്‍ മേക്കിങ് ആണ്. സമീപകാലത്ത് ലാമാസിയയില്‍ നിന്നും ഉയര്‍ന്ന് വന്ന പല താരങ്ങളും തങ്ങളുടെ അസാമാന്യ പ്രതിഭ തങ്ങളുടെ വിഷന്‍ ഇല്ലായ്മയില്‍ കളഞ്ഞ് കുളിക്കുന്നതാണ് നാം കണ്ടിട്ടുളളത്. ഇവിടെയാണ് നമുക്ക് മുന്നില്‍ അലേനിയ എന്ന പ്രതിഭ വ്യത്യസ്തനാക്കുന്നത്. തന്റെ കഴിവ് എവിടെ എങ്ങനെ കാഴ്ച്ച വെക്കാം എന്ന് അലേനിയയോളം മനസിലാക്കിയ ഒരു ലാമാസിയ താരത്തെ അടുത്ത കാലത്ത് കണ്ടിട്ടില്ല . തനിക്ക് പന്ത് കിട്ടിയ സമയത്തല്ലൊം ഡ്രിബിള്‍ ചെയണോ പാസ്സ് ചെയണോ എന്ന് കൃത്യമായി നിശ്ചയിക്കാവാൻ അലേനിയക്ക് കഴിഞ്ഞു. പന്ത് കാൽ ചുവട്ടിൽ എത്തിയപ്പോഴെല്ലാം കൃത്യമായി ഓപ്പണ്‍ സ്പേസ് ഉളള പ്ളെയറെ കണ്ടെത്തുവാനും അലേനിയ മികച്ചു നിന്നു. പല ടൈറ്റ് പൊസിഷനിലും അലേനിയ ഓപ്പണ്‍ സ്പേസുളള പ്ളെയെറെ കണ്ടെത്തി. അലേനിയയുടെ പ്രകടനത്തിൽ ശ്രദ്ധയാകർഷിച്ച മറ്റൊരു വസ്തുത എന്തെന്നാൽ മറ്റു ഓപ്‌ഷനുകളൊന്നും ഇല്ലാത്ത സമയങ്ങളിൽ മാത്രമാണയാള്‍ ബാക്ക് പാസ് തിരെഞ്ഞെടുത്തത്. മറ്റു അവസരങ്ങളിലെല്ലാം അയാള്‍ ഫോര്‍വേര്‍ഡ് പാസും ഡയഗണല്‍ പാസുമാണ് ഉപയോഗിച്ചത്.
ഇന്നുള്ള പല യുവതാരങ്ങളുടെയും പ്രധാന ന്യൂനത അനാവാശ്യ ഡ്രിബളിങ്ങുകളിലൂടെ പന്ത് നഷ്ടപ്പെടുത്തുന്നതാണ്. എന്നാൽ അലേനിയ അവിടെയും വ്യത്യസ്തൻ ആയിരുന്നു. ഡ്രിബിള്‍ ചെയ്യേണ്ട സാഹചര്യങ്ങൾ കൃത്യമായി മനസിലാക്കി തന്റെ ഡ്രിബ്ലിങ് പാടവം അളന്ന് മുറിച്ചുപയോഗിച്ചു. സന്ദര്‍ഭം പോലെ കൃത്യതയാർന്ന ലോങ്ങ് പാസുകളും ഷോര്‍ട്ട് പാസുകളും നല്‍കി. അത് പോലെ മറ്റു കളിക്കാര്‍ പന്തുമായി മുന്നേറുമ്പോള്‍ കൃത്യമായി ഓപ്പണ്‍ സ്പേസുണ്ടാക്കി ഓടി കയറിയ അലേനിയ സന്ദർഭോചിതമായി ഷോട്ടുകൾ ഉതിർക്കുകയും ചെയ്തു. ഷോട്ടുകൾക്ക് കൃത്യത കുറവായിരുന്നു എങ്കിൽ പോലും മത്സര പരിചയം ലഭിക്കുമ്പോള്‍ അലേനിയ അതിലും അഗ്രഗണ്യനാകും എന്ന് തന്നെയാണ് വിശ്വാസം .
മത്സരം അവസാനിച്ചപ്പോൾ അലേനിയയെ പറ്റി ഉയര്‍ന്ന ഒരു വിമര്‍ശനം അലേനിയ ചില ടൈറ്റ് സിറ്റുവേഷനുകളില്‍ പന്ത് നഷ്ടപ്പെടുത്തി എന്നതാണ്. എന്നാൽ കേവലം 5 തവണ മാത്രമാണ് അലേനിയ പൊസഷൻ നഷ്ടപ്പെടുത്തിയത്.
51.27′ – സുവാരാസിന്‍റെ പാസ്സ് അലേനിയക്ക് ലഭിക്കുമ്പോൾ അലേനിയ ടൈറ്റായി മാര്‍ക്ക് ചെയ്യപെട്ടിരുന്നു . ഒരു പക്ഷേ അലേനിയയുടെ സ്ഥാനത്ത് മെസ്സിയാണെങ്കില്‍ പോലും 10ല്‍ 9തവണയും അത് നഷ്ടപെടാനാണ് സാധ്യത.
64.49′- യുവന്റസ് പ്ലെയർ അലേനിയയെ പുറകില്‍ നിന്ന് ടാക്കിള്‍ ചെയ്ത് പന്ത് തട്ടിയെടുത്തെങ്കിലും അത് ഫൗള്‍ വിളിക്കപെട്ടു.
69.55′- ഹെഡ് ചെയ്ത് പന്ത് കണ്ട്രോള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നഷ്ടപെട്ടെങ്കിലും അടുത്ത നിമിക്ഷം യുവന്‍റെസ് പ്ളെയറെ പ്രസ്സ് ചെയ്തു പന്ത് വീണ്ടെടുത്തു.
84.04 – ടെെറ്റ് ആങ്കിളില്‍ നിന്ന സുവാരസിന് പാസ്സ് കൊടുക്കാതെ ഓപ്പണ്‍ ആയി നിന്ന ആല്‍ബക്ക് മറിച്ച പന്ത്, അത് തനിക്കായിരിക്കുമെന്ന ധാരണയില്‍ പന്തിന്റെ സ്പീഡ് മനസ്സിലാക്കാതെ പിടിച്ച് എടുക്കാന്‍ സുവാരസ് ശ്രമിച്ചത് മൂലം പന്ത് നഷ്ടപെടുകയായിരുന്നു.
89.26′- ഉയര്‍ന്ന് വന്ന പന്ത് പിടിച്ചെടുക്കാന്‍ ശ്രമിച്ചത് ഫുള്‍ കണ്‍ട്രോള്‍ കിട്ടുന്നതിന് മുമ്പ് യുവന്‍റെസ് പ്ളെയര്‍ പിടിച്ചെടുക്കുകയായിരുന്നു.
ഒരു മിസ്പ്ളെയ്സഡ് പാസ്സ് പോലും അലേനിയയിൽ നിന്നും കഴിഞ്ഞ മത്സരത്തിൽ ഉണ്ടായില്ല. ചാവിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ആയിരുന്നു അലേനിയ കാഴ്ച വെച്ച ബോൾ ഡിസ്ട്രിബൂഷൻ. ചുരുക്കത്തിൽ ഡ്രിബിള്‍ ചെയ്യാനറിയാവുന്ന , എന്നാല്‍ അതെപ്പോള്‍ ചെയ്യണമെന്നറിയാവുന്ന , ഷോര്‍ട്ട് പാസ്സസും ലോങ് പാസ്സസും ബാക്ക്പാസസ്സും കളിയുടെ ആവശ്യകതക്കനുസരിച്ച് എവിടെ എപ്പോള്‍ എന്ന് കൃത്യമായി നിശ്ചയിച്ച് അത് പ്രാവര്‍ത്തികമാക്കുന്ന കളികാരനാണ് അലേനിയ. നമ്മുടെ പക്കലുള്ളത് അതിസുന്ദരമായ മാണ്യക്ക്യമാണ്. അത് തേച്ചു മിനുക്കി അതിന്റെ തിളക്കം വർധിപ്പിക്കുവാൻ വാല്വെർദെക്കും കൂട്ടർക്കും കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
