ബ്രാവോ – ടെർ സ്റ്റീഗൻ
കഴിഞ്ഞ രണ്ടു സീസൺ , നമ്മുടെ ഗോൾ വല കാത്ത , ക്ലൗഡിയോ ബ്രാവോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറിയത് അറിഞ്ഞിരിക്കുമല്ലോ. അതിനോട് അനുബന്ധിച് നമ്മുടെ ടെർ സ്റ്റീഗൻ ട്വിറ്ററിൽ കുറിച്ച വരികളിലേക്ക് .
” നമ്മൾ തമ്മിലുണ്ടായിരുന്ന ആരോഗ്യകരമായ മത്സരം, ഒരേ സമയം ഉത്തേജിപ്പിക്കുന്നതും ആവേശകരവും ആയിരുന്നു. ഒട്ടേറെ കപ്പുകളും കിരീടങ്ങളും നമ്മൾ ഒരുമിച്ച് നേടി. താങ്കൾ എന്നും ആരോഗ്യത്തോടെയിരിക്കട്ടെ , ഇനി വരും ദൗത്യങ്ങൾക്കും എല്ലാ വിധ ആശംസകളും .ഗുഡ് ലക്ക് ആൻഡ് മച് സ്ട്രെങ്ത് ബ്രാവോ .!
ഒരു പക്ഷെ ഇത് കൊണ്ടൊക്കെ തന്നെയായിരിക്കണം ബാഴ്‌സയെ “മോർ ദാൻ എ ക്ലബ്ബ് ” എന്ന് വിളിക്കുന്നത്. രണ്ടു ഗോളികളും ലോകോത്തരം, രണ്ടു പേരും ഏതു മത്സരങ്ങൾക്കും അനുയോജ്യം.അത് കൊണ്ട് തന്നെ ഓരോ കളിക്കും ആരെ എടുക്കണം എന്നത് അൽപം പ്രയാസമേറിയ കാര്യവും. സ്ഥാനങ്ങൾക്ക് വേണ്ടി കളിക്കാർ എന്നും കുഴപ്പങ്ങൾ സൃഷ്ടിക്കുമ്പോൾ , മറ്റൊരു ലോകോത്തര കളിക്കാരന് വേണ്ടി ഈ രണ്ടു പേരും മാറി നിന്നതു അതിശയോക്തി തന്നെയാണ്. താൻ മാത്രം അല്ല, മറ്റു കളിക്കാരനും ആവിശ്യത്തിന് കളിക്കാൻ അർഹിക്കുന്നുണ്ട് എന്ന് ഈ രണ്ടു പേരും മനസ്സിലാക്കിയിരുന്നു. തുടർന്ന് ബാഴ്‌സ രണ്ടു പേർക്കും രണ്ടു ഉത്തരവാദിത്വങ്ങൾ നൽകിയപ്പോൾ രണ്ടു പേരും നല്ല വൃത്തിയായി അത് ചെയ്തു. ഫലമോ, ബാഴ്‌സയുടെ ഷോക്കേസിൽ കേവലം രണ്ടു വർഷത്തിനിടെ 8 കിരീടങ്ങൾ. അതുകൊണ്ട് തന്നെ ആ ആരോഗ്യകരമായ മത്സരം രണ്ടു പേരും ഒരേ മനോഭാവത്തിൽ എടുത്തു എന്നും , അത് തന്നെയാണ് ബാഴ്‌സക്ക് ഇത്രയും മികച്ച ഒരു ഫലം ഉണ്ടാക്കിയതും എന്ന് ഞങ്ങൾക്ക് ഉറപ്പാണ്.
ടെർ സ്റ്റീഗൻ, ഇപ്പോൾ താങ്കളാണ് ബാഴ്‌സയുടെ പ്രധാന പ്രധിരോധ ഭടൻ. ഞങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ചു താങ്കൾ കളിക്കുമെന്ന് ഞങ്ങൾക്കുറപ്പാണ്. ഒപ്പം താങ്കൾക്ക് കൂട്ടാളിയായി മറ്റൊരു കീപ്പർ കൂടി ബാഴ്‌സയിൽ എത്തിയിട്ടുണ്ട്. ഇനി നിങ്ങൾ തമ്മിലും ആരോഗ്യകരമായ ഒരു മത്സരം ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഒപ്പം ബാഴ്‌സയുടെ ഷെൽഫിൽ ഇനിയും ഒട്ടേറെ കിരീടങ്ങൾ നിങ്ങൾ എത്തിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു