മാച് റിവ്യൂ – ബെറ്റിസ് 1 – ബാഴ്‌സലോണ 1
ലാലീഗയിൽ വീണ്ടുമൊരു തിരിച്ചടി. വിയ്യാമാറിനിൽ വിജയം പ്രതീക്ഷിച്ചിറങ്ങിയ ബാഴ്‌സയ്ക്ക് സമനില കൊണ്ട് തൃപ്ത്തിപ്പെടേണ്ടി വന്നു. റെഫറിയുടെ തെറ്റായ തീരുമാനങ്ങൾ ബാഴ്‌സയ്ക്ക് വിനയായെങ്കിലും അതൊരു ന്യായീകരണമായ് കാണാൻ സാധിക്കില്ല.
പ്രതീക്ഷിച്ചതിനു വിപരീതമായി കളിയുടെ ആദ്യഭാഗങ്ങളിൽ ബെറ്റിസ് മികച്ച പ്രെസ്സിങ് പുറത്തെടുത്തത് ബാഴ്‌സയ്ക്ക് തലവേദനകൾ സൃഷ്ഠിച്ചു. ബാഴ്‌സയുടെ ഗെയിം പ്ലാനിനെയും അത് സ്വാധീനിച്ചിട്ടുണ്ട്. മിഡ്‌ഫീൽഡ് ക്രിയാത്മകമല്ലായിരുന്നു. പലതവണ പൊസഷൻ നഷ്ടപ്പെടുത്തി. ഒടുവിൽ 75ആം മിനുട്ടിൽ കോർണറിൽ നിന്ന് ബെറ്റിസിന്റെ ഗോൾ .. ബാഴ്‌സ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഒന്നിൽ കൂടുതൽ തവണ ഗോളുകൾ തെറ്റായ റെഫറിയിങ് കാരണം ബാഴ്‌സയ്ക്ക് നിഷേധിക്കപ്പെട്ടു. ഒരുപക്ഷെ ലാലിഗയിൽ ഗോൾ ലൈൻ ടെക്‌നോളജി ഉപയോഗിച്ചിരുന്നുവെങ്കിൽ മത്സരത്തിന്റെ ഫലം മറ്റൊന്നാകുമായിരുന്നു. ഒടുവിൽ 90ആം മിനുട്ടിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നും സുവു ബാഴ്‌സയ്ക്ക് വേണ്ടി സമനില ഗോൾ നേടി.
ഇന്ന് ഗോൾ വീണ ഉടനെ കാണിച്ച ഉണർവ് പുറത്തെടുക്കാൻ വൈകിയതാണ് ബാഴ്‌സയ്ക്ക് വിനയായത്. സ്റ്റിഗൻ പ്രത്യേകം പ്രശംസ അർഹിക്കുന്നു. ആ സേവുകൾ ഇല്ലായിരുന്നെങ്കിൽ മത്സരത്തിന്റെ ഫലം മറ്റൊന്നാകുമായിരുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
◆മിഡ്‌ഫീൽഡിൽ ഇന്ന് ഒരുപാട് തവണ ബാഴ്‌സ പോസഷൻ നഷ്ടപ്പെടുത്തി. DM പൊസിഷനിൽ റാക്കിയ്ക്ക് മികവ് പുലർത്താനായില്ല.
◆തുടക്കത്തിലേ പ്രസിങ് ഗെയിം പുറത്തെടുക്കുന്നതിൽ ബാഴ്‌സ പരാജയപ്പെട്ടു. 5 ഡിഫെൻഡേഴ്‌സുമായി കളിച്ചിരുന്ന ബെറ്റിസിനെതിരെ പ്രസിങ് പുറത്തെടുക്കേണ്ടതായിരുന്നു.
ഏറെ വിവാദങ്ങൾ നിറഞ്ഞ മത്സരം തന്നെയായിരുന്നു. ടൈറ്റിൽ റേസിൽ ഒരു തിരിച്ചടി കൂടെ നേരിടേണ്ടി വന്നു. എങ്കിലും വീഴ്ചകളിൽ നിന്ന് ടീം പാഠം ഉൾകൊള്ളുമെന്ന് പ്രതീക്ഷിക്കാം. ജനുവരിയുടെ തിരക്കേറിയ ഷെഡ്യുളിലും തളർന്നുപോകാതെ മികച്ച പോരാട്ടം ബാഴ്‌സ കാഴ്‌ച്ചവെച്ചിട്ടുണ്ട്. വിശ്വസിക്കുക..വിശ്വാസത്തിന് കിരീടങ്ങൾ കൊണ്ട് അവർ മറുപടി തരും…
#Visca_el_Barca
©Penyadel Barca Kerala
