ബെല്ലറിൻ & സാമ്പെർ
2 പേരും ഒരേസമയത്ത് ലാ-മാസിയയിൽ ഉണ്ടായിരുന്നവർ . സാമ്പെറിനുള്ള ക്ഷമാമനോഭാവം ബെല്ലറിന് ഇല്ലാതെപോയി. ബെല്ലറിൻ മാത്രമല്ലാ.. കൂടെയുണ്ടായിരുന്നവർ ഒക്കെ വേറെ ടീമുകളിലേക്ക് കൂട് മാറിയപ്പോ സാമ്പെർ മാത്രം ബാഴ്സ്സയിൽ വിശ്വസിച്ചു. മറ്റ് പല ടീമുകളിൽ നിന്നും സാമ്പെറിന് നല്ല നല്ല ഓഫെറുകൾ കിട്ടിയിട്ടും അതെല്ലാം വേണ്ടാന്ന് വച്ച് തന്റെ ഇഷ്ട്ട ടീമിനൊപ്പം നിന്നു.
ഇപ്പോ ബാഴ്സ്സ A ടീമിലേക്ക് പ്രോമോട്ടെട് ആയ സാമ്പെർ പ്രീസീസണ് വേണ്ടി A ടീമിനൊപ്പം ഒപ്പം പരിശീലനത്തിൽ ആണ്. സാമ്പെറിന്റെ കോണ്ട്രാക്റ്റ് 4വർഷത്തേക്ക് പുതുക്കുകയും ചെയ്തിരുന്നു. ഒരു ടീമിനെ ഇങ്ങനെ വിശ്വസിക്കുകയും ഇഷ്ട്ടപെടുന്നവർക്കും മാത്രമേ ആ ടീമിന് വേണ്ടി തന്റെ 100% നൽകാൻ കഴിയുകയൊള്ളൂ. സാമ്പെറിന് അത് സാധിക്കട്ടേ എന്ന് ആശംസിക്കുന്നു.
” ഇല്ലോളം വൈകിയാലും വിളിച്ചെല്ലോ “