ആം ബാൻഡ് അണിയാൻ അർഹമായ കൈകൾ ബാർസ വിലയിരുത്തുന്നു
ഈ വർഷം ടീമിന്റെ 4 ക്യാപ്റ്റന്മാരിൽ 2 ക്യാപ്റ്റന്മാർ കളമൊഴിഞ്ഞു. ഇനിയേസ്റ്റ, മഷെരാനൊ എന്നിവർ കളമൊഴിയുമ്പോൾ അവിടേയ്ക്ക് രണ്ട് പകരക്കാരെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ബാർസ ഡ്രസിങ് റൂമിൽ.ഇനിയേസ്റ്റയുടെ വിടവാങ്ങലിനു ശേഷം മെസ്സി ആയിരിക്കും ബാർസയുടെ ആദ്യ ക്യാപ്റ്റൻ.സെർജിയോ ബുസ്ക്കറ്റ്സ് രണ്ടാം ക്യാപ്റ്റൻ ആകും.മൂന്നാമത്തെയും നാലാമത്തേയും ക്യാപ്റ്റനെ പീക്കെ, സ്റ്റീഗൻ, സെർജി റോബർട്ടോ, ലൂയിസ് സുവാരസ് എന്നിവരിൽ നിന്നാകും തെരഞ്ഞെടുക്കുക എന്ന് റിപ്പോർട്ടുകൾ പറയുന്നു.