ബാർസ ഡ്രീംസ്
Xavier Echeverria യുടെ നിർമാണത്തിൽ Jordi Llompart സംവിധാനം ചെയ്ത ബാർസയുടെ ചരിത്രവും വർത്തമാനവും പറയുന്ന ഡോക്യുമെന്ററി. ജോൻ ഗാമ്പർ മുതൽ മെസ്സി വരെയുള്ള ബാർസയുടെ തലവര മാറ്റിക്കുറിച്ച വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ സഞ്ചരിക്കുന്ന ബാർസ ഡ്രീംസ് ഏതൊരു ബാർസലോണ ആരാധകനും ഇഷ്ടപ്പെടുന്ന ഒന്നാണു. ബാർസയുടെ ചരിത്രം മാത്രമല്ല ബാർസ ഡ്രീംസ് പറയുന്നത്, അത് കാറ്റലോണിയയുടെ കഥ കൂടിയാണു. ഫുട്ബോൾ ഇഷ്ടപ്പെടുന്ന ഒരു പറ്റം ആളുകൾ ജോൻ ഗാമ്പറിന്റെ നേതൃത്വത്തിൽ കാറ്റലൂണിയയിലെ ബാർസലോന കേന്ദ്രീകരിച്ച് ഒരു ക്ലബ് രൂപീകരിക്കുന്നത് മുതൽ തുടങ്ങുന്നു ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ ബാർസയുടെ കഥ.
സ്പെയിനിന്റെ പട്ടാള ഭരണത്തിനു കീഴിൽ അടിച്ചമർത്തപ്പെട്ട കാറ്റലൻ ജനതയുടെ ജീവനായി മാറി പിൽക്കാലത്ത് ക്ലബ്. ഫ്രാങ്കോയുടെ നേതൃത്വത്തിൽ കാറ്റലൻ സംസ്കാരവും ഭാഷയും അസ്തിത്വവുമെല്ലാം അടിച്ചമർത്തപ്പെട്ടപ്പോൾ ജനങ്ങൾ ഒരു പ്രതീക്ഷയായി കണ്ടത് ബാർസയെ ആയിരുന്നു. മറുനാട്ടിൽ നിന്നു വന്ന് ബാർസയെ നെഞ്ചേറ്റിയ കുബാലയും ക്രൈഫും റൊണാൾദിഞ്ഞോയും മെസ്സിയുമെല്ലാം കാറ്റാലോണിയയുടെ പ്രതീക്ഷകളായി മാറി. “കാറ്റലോനിയയുടെ തോക്കേന്താത്ത പട്ടാളം” എന്നായിരുന്നു ബാർസലോണ ക്ലബ് വിശേഷിക്കപ്പെട്ടത്. ഫ്രാങ്കോ സ്പാനിഷ് മേധാവിത്വത്തിന്റെ പ്രതീകമായി കണ്ടത് മാഡ്രിഡിനെ ആയിരുന്നു. ഫ്രാങ്കോയുടെ പട്ടാളം അന്നത്തെ ബാർസ പ്രസിഡന്റായിരുന്ന Josep Sunyolനെ വധിച്ചതും സ്പാനിഷ് കപ്പ് ഫൈനലിൽ പട്ടാളക്കാരുടെ ഭീഷണി മൂലം മാഡ്രിഡിനോട് 11-1 നു തോറ്റു കൊടുത്തമെല്ലാം ബാർസയെ വലച്ചു. മെക്സിക്കോയിലേക്ക് ടൂറിനു പോയ ടീമിലെ പലരും അവിടെയും ഫ്രാൻസിലുമായി രാഷ്ട്രീയാഭയം തേടി. ബാർസക്ക് അതിന്റെ കാറ്റലൻ പേരു സ്പാനിഷ് ഭാഷയിലേക്ക് മാറ്റേണ്ടി വരെ വന്നു. 11-1 നു തോറ്റ മൽസരം ബാർസലോണ ആ കാലഘട്ടത്തിൽ അനുഭവിച്ച ഭീകരത എത്രത്തോളമുണ്ടെന്ന് കാണിക്കുന്നു.
ക്രൈഫിന്റെ നേതൃത്വത്തിൽ ബാർസ ഉയിർത്തെഴുന്നേറ്റു. അയാക്സിൽ തുടങ്ങി ബാർസലോണയിലെത്തിയ ക്രൈഫ് കളിക്കാരനായും കോച്ച് ആയും ടോട്ടൽ ഫുട്ബോളിന്റെ മനോഹാരിത ലോകത്തിനു കാണിച്ചു കൊടുത്തു. ക്രൈഫിന്റെ ഡ്രീം ടീം 1991ൽ ചാമ്പ്യൻസ് ലീഗ് നേടിയത് ഈ ടോട്ടൽ ഫുട്ബോളിന്റെ കരുത്തിലായിരുന്നു. കാറ്റാലൻ ചിഹ്നങ്ങളെ എല്ലാം നിരോധിച്ച ഫ്രാങ്കോയുട് ക്രൈഫ് മറുപടി പറഞ്ഞത് സ്പെയിനിൽ നിരോധിക്കപ്പെട്ട ജോർഡി എന്ന പേര് സ്വന്തം മകനു നൽകിയായിരുന്നു. റൊണാൾഡീഞ്ഞോ യുഗമായിരുന്നു പിന്നീട്. ഗ്വാർഡിയോളയും എന്രിക്വെയും റൊമാരിയോയുമെല്ലാം പടിയിറങ്ങിയപ്പോഴേക്കും പുയോളിന്റെ നേതൃത്വത്തിൽ പുതിയ ടീം രൂപപ്പെട്ടു. ലോകത്തെ ഏറ്റവും മികച്ച അക്കാദമിയായ ലാ മാസിയ ലോകത്തെ ഏറ്റവും മികച്ച ടീമിനെ സൃഷ്ടിച്ചു. ബാർസയെ മാനേജ് ചെയ്യാൻ ആഗ്രഹമുണ്ടായിരുന്ന മൗറിഞ്ഞോയെ പരിഗണിക്കാതെ ബാർസ പെപ് ഗ്വാർഡിയോളക്ക് അവസരം നൽകി. അതൊരു ചരിത്രമായിരുന്നു.
ലോകത്തെ ഏറ്റവും മികച്ച ടീമിനെ പെപ് രൂപപ്പെടുത്തി. മെസ്സി ചാവി ഇനിയേസ്റ്റ ത്രയം ലോക ഫുട്ബോളിന്റെ ഉയരങ്ങളിലെത്തി. ട്രിപ്പിൾ നേടിയ പെപിനു പിന്നാലെ വന്ന എന്രിക്വെയും ആ ചരിത്ര നേട്ടം കരസ്ഥമാക്കി. ബാർസലോനയിൽ ഇന്ന് സ്വാതന്ത്ര്യത്തിനായുള്ള മുറവിളിയാണു. തങ്ങളുടെ സംസ്കാരമോ ഭാഷയോ പേറാത്ത ഒരു രാജ്യത്തിന്റെ കീഴിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായി കാറ്റലോനിയ ഒന്നടങ്കം തെരുവിലാണു. സ്പെയിൻ അംഗീകരിക്കില്ല എന്നു ആണയിടുന്ന ഹിത പരിശോധനയിൽ 90%ലേറെ പേരും സ്വതന്ത്ര കാറ്റലോണിയക്ക് വേണ്ടി വോട്ട് ചെയ്തു കഴിഞ്ഞു. കാറ്റലോനിയയിലെ ജനങ്ങളുടെ ക്ലബ് ആയ ബാർസയും അവരോടൊപ്പമാണു. സ്വതന്ത്രമായാൽ തങ്ങളുടെ ഭാവി എന്താവുമെന്ന ആശങ്കകൾക്കുമപ്പുറത്ത് ബാർസ കാറ്റലോനിയൻ സ്വാതന്ത്ര്യത്തിനു വേണ്ടി എല്ലാ പിന്തുണയും നൽകുന്നുണ്ട്. ലാസ് പപാമാസിനെതിരെ നടന്ന ലീഗ് മത്സരം ഫേഡെറേഷന്റെ നിർബന്ധത്തിനു വഴങ്ങി അടച്ചിട്ട സ്റ്റേഡിയത്തിൽ കളിച്ച ശേഷം പിക്വെ പറഞ്ഞതിൽ എല്ലാമുണ്ട്. “ഞാൻ കാറ്റാലനാണു. ഇതൊരു ജനാധിപത്യ രാജ്യമാണു. എല്ലാവർക്കും ഇവിടെ അഭിപ്രായത്തിനു സ്വാതന്ത്ര്യമുണ്ട്. ഞാനാണു പ്രശ്നമെങ്കിൽ സ്പെയിൻ ടീമിൽ നിന്നു ഞാൻ രാജി വെക്കാം.” ബാർസ കേവലം ഒരു ക്ലബ് മാത്രമല്ല. അടിച്ചമർത്തപ്പെട്ട ഒരു ദേശത്തിന്റെ പ്രതീകമാണത്.
രണ്ട് തവണ കാൻസർബാധിതനായി രണ്ട് തവണയും അതിൽ നിന്നു പോരാടി മുക്തനായി വന്ന ആബിദാൽ ബാർസ ഡ്രീംസിൽ പറയുന്നുണ്ട്. “Barcelona is more than a club, Barça tries out to establish itself throughout the world, to leave its mark. Trying to put a little Catalonia in the world so that people in the abroad can feel how the things here. That makes Barça great. “രണ്ട് വർഷങ്ങൾക്കിപ്പുറവും ഈ വാക്കുകൾ ഏറെ പ്രസക്തമാണു. അതേ..ഓരോ ബാർസ ആരാധകനും കാറ്റലോനിയക്കൊപ്പമാണു. അവിടുത്തെ ജനതക്കൊപ്പമാണു.
Part 1: https://youtu.be/k1CMoJ8P7H8
Part 2: https://youtu.be/bXU3KqZkusg
#ViscaBarça #ViscaCatalonia
©Penyadel Barca Kerala