ലോറസ് അവാർഡ് നേടാൻ ബാർസ
കായിക രംഗത്തെ പരമോന്നത ബഹുമതിയായ ലോറസ് അവാർഡിനു ഒരിക്കൽക്കൂടി നോമിനേഷൻ നേടി ബാർസ. യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പി എസ് ജിയ്ക്കെതിരെ എതിരെ നടത്തിയ അവിശ്വസനീയമായ തിരിച്ചുവരവാണ് ഒരിക്കൽ കൂടെ മികച്ച സ്പോർട്ടിങ് മൊമന്റിനുള്ള പുരസ്കാരത്തിനു ബാർസയ്ക്ക് നോമിനേഷൻ നേടിക്കൊടുത്തത്. ഈ വിഭാഗത്തിൽ നിലവിലെ ജേതാവ് ബാർസ തന്നെയാണ്. ജപ്പാനിൽ നടന്ന ചാലഞ്ച് കപ്പിൽ പരാജയപ്പെട്ട എതിരാളികളെ ആശ്വസിപ്പിക്കുന്ന നിമിഷമായിരുന്നു കഴിഞ്ഞ വർഷം പുരസ്കാരം നേടിയത്.
ലോറസ് അവാർഡിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇത്തവണ മാറ്റം വരുത്തിയിട്ടുണ്ട്. ഓരോ മാസത്തെയും മികച്ച നിമിഷം വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുകയും ഒടുവിൽ ഫൈനൽ വോട്ടിങിലൂടെ മികച്ച നിമിഷത്തെയും തിരഞ്ഞെടുക്കുന്ന രീതിയിലാണ് 2018 ലെ പുരസ്കാരങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്. സെർജി റൊബർട്ടൊ ഗോൾ നേടിയ നിമിഷം പുരസ്കാരം നേടുമൊ എന്ന ആകാംഷയിലാണ് കായിക ലോകം.