അമേരിക്കൻ വിമൺസ് ഫുട്ബോൾ ക്ലബിനെ സ്വന്തമാക്കാൻ ബാർസ
വളരുന്ന ഫുട്ബോൾ വിപണിയായ യു. എസ്. പിടിക്കാൻ ബാർസ പദ്ധതികൾ മെനയുന്നു. ന്യൂയോർക്ക് ആസ്ഥാനമായി എഫ് സി ബാർസലോണ ഓഫീസ് ആരംഭിച്ചത് മുതൽ അവിടെ ഒരു കായിക ശക്തിയായി വളരാൻ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. യു . എസ്. കേന്ദ്രീകൃതമായി ഒരു കായിക സംസകാരം വാർത്തെടുക്കാനാണ് ബാർസയുടെ ശ്രമങ്ങൾ.
നോർത്ത് അമേരിക്കൻ സോക്കർ ലീഗിൽ ഒരു ടീമിനെ സ്വന്തമാക്കാനുള്ള തീരുമാനത്തിനു ബാർസ ഡയറക്ടർമാരുടെ യോഗം അംഗീകാരം നൽകിക്കഴിഞ്ഞു. ഇതിനോട് അനുകൂല നിലപാടാണ് ലീഗ് അധികൃതരും സ്വീകരിക്കുന്നത്. ബാർസലോണയുടെ തീരുമാനത്തിൽ തങ്ങൾ സന്തുഷ്ടരാണെന്ന് അവർ അറിയിച്ചു കഴിഞ്ഞു. ഇത് സാധ്യമായാൽ ഈ ലീഗിൽ ടീമിനെ സ്വന്തമാക്കുന്ന ആദ്യ യൂറോപ്യൻ ക്ലബ്ബാകും ബാർസ. 2018 ഓടെ ലീഗിൽ പങ്കെടുക്കാനുള്ള നീക്കങ്ങൾ അണിയറയിൽ ആരംഭിച്ചു കഴിഞ്ഞു.