ഓപ്പറേഷൻ ‘9’ ഇൻ ബ്രസീൽ
ബാഴ്‌സയുടെ നാലാം സ്‌ട്രൈക്കർ വേട്ട തുടരുന്നു.സ്പോർടിംഗ് ഡയറക്ടർ റോബർട്ട് ഫെർണാണ്ടസ് ഇന്നലെ ബ്രസീലിൽ ആയിരുന്നു. ലൂസിയാനോ വിയേറ്റോ, കെവിൻ ഗ്മയ്‌റോ, മരിയോ ഗോമസ്, മൻസൂക്കിച്ച്, വാൻ പേഴ്സി എന്നീ പേരുകൾ ബാഴ്‌സ ഒഴിവാക്കി. ന്യൂ കാസിൽ താരം അയോസ് പെരസിന്റെ പേരും ഇപ്പോൾ കേൾക്കുന്നില്ല. ഇപ്പോൾ കേട്ട് വരുന്നത് ബ്രസീലിയൻ ലീഗിലെ 4 കളിക്കാരുടെ പേരാണ്.
1. ഗബ്രിയേൽ ബാർബോസ/ഗാബിഗോൾ- ബ്രസീൽ / സാന്റോസ് / 19 വയസ്സ്
നെയ്മർ വന്ന സാന്റോസിൽ നിന്നാണ് ഗാബിഗോൾ വരുന്നത്. നെയ്മറെ ബാഴ്‌സ വാങ്ങിയപ്പോൾ ഗാബിഗോളിന്റെ മേലുള്ള ഫസ്റ്റ് പ്രിഫറൻസ് അവകാശവും ബാഴ്‌സ വാങ്ങിയിരിക്കുന്നു.യൂവന്റസ് ആയും ഗാബിഗോൾ ചർച്ചയിൽ ഉണ്ട്. ലൂയിസ് സുവാരസ് ആയി സാമ്യമുള്ള താരമാണ് ഗാബിഗോൾ.പക്ഷെ ഇടംകാലൻ ആണ്. ഒരേ സമയം സുവാരസ്/മെസ്സി എന്നിവർക്ക് ബാക്ക് അപ്പാണ് ഗാബിഗോൾ.
2. ജോനാഥൻ കല്ലേറി – അർജന്റീന / സാവോപോളോ / 22 വയസ്സ്
ബ്രസീലിലെ സാവോപോളോയിൽ ആണ് കല്ലേറി കളിക്കുന്നത്. സ്‌ട്രൈക്കർ ആണ് കല്ലേറി. നല്ല സ്‌കോറർ ആയ ഇദ്ദേഹം വെസ്റ്റ് ഹാം ആയും ചർച്ചയിലാണ്. ഫീൽഡിലെ അച്ചടക്കമില്ലായ്മക്കു പ്രശസ്തനാണ്.
3. ഗബ്രിയേൽ ജീസസ് – ബ്രസീൽ / പാൽമിറാസ് / 19 വയസ്സ്
ബ്രസീലിൽ നിന്ന് നെയ്മറിന് ശേഷം ഏറ്റവും മിടുക്കൻ എന്ന് പേര് വീണവൻ ആണ് ജീസസ്. സ്‌ട്രൈക്കർ ആണ് ജീസസും. ഒരുപാടു ക്ലബ്ബുകൾ ജീസസിന് പിന്നാലെയുണ്ട് . മാഞ്ചസ്റ്റർ സിറ്റി അദ്ദേഹവുമായി ചർച്ചയിലാണ്. സിറ്റി ആയേക്കും ഇദ്ദേഹത്തിന്റെ അടുത്ത ക്ലബ് എന്നാണ് വരുന്ന വാർത്തകൾ എല്ലാം. ബാഴ്‌സലോണയും ശ്രമിക്കുന്നുണ്ട്.
4. ലുവാൻ- ബ്രസീൽ / ഗ്രീമിയോ / 23 വയസ്സ്
മുകളിൽ കൊടുത്ത മൂവരിൽ ഏറ്റവും ഗ്ളാമർ കുറഞ്ഞ ആളാണ് ഗ്രീമിയോ. പക്ഷെ ലെസ്റ്റർ സിറ്റി ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന താരമാണ് ഇദ്ദേഹം എന്നത് അദ്ദേഹത്തിന്റെ ക്വാളിറ്റി വ്യക്തമാകുന്നു. നമ്മുടെ നാലാം ഓപ്‌ഷൻ.
നാല് പേരിൽ ഒരാളെ എത്തിക്കാൻ ബാഴ്‌സ ശ്രമിക്കുന്നുണ്ട്. ഇവരെ കിട്ടിയില്ല എങ്കിൽ വേറെ താരങ്ങളെ എത്തിച്ചേക്കും റോബർട്ട്. ഇവരിൽ 3 പേര് ഒളിമ്പിക്സ് ടീമിൽ ഉണ്ട് എന്നത് ശ്രദ്ധേയമാണ്. പ്രശസ്ത ജേണലിസ്റ്റ് ജെറാർഡ് റോമെറോ, ബാഴ്‌സ ബ്രസീലിയൻ ലീഗിൽ നിന്ന് ഒരു താരത്തെ സൈൻ ചെയ്‌തേക്കുമെന്ന് ഇന്നലെ ട്വിറ്ററിൽ സൂചിപ്പിച്ചിട്ടുണ്ട് . ശരിയായ വാർത്തകൾ മാത്രം കൊടുക്കുന്ന ആളാണ് റോമെറോ. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഈ സൈനിംഗ് നടക്കും എന്ന് കരുതപ്പെടുന്നു. കാത്തിരിക്കാം ആരാണ് നാലാം സ്‌ട്രൈക്കർ എന്നറിയാൻ വേണ്ടി.