ഇന്ത്യൻ സൂപ്പർ ലീഗിലെ ബാഴ്സലോണ സാന്നിദ്ധ്യം
സിമാവോ സബ്രോസ
ISLലെ ഈ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി കളിക്കുന്ന പോർച്ചുഗീസ് താരം. സ്പോർട്ടിങ് CP, FC ബാഴ്സലോണ, അത്ലറ്റികോ മാഡ്രിഡ്, ബെനഫിക്ക തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. വിങ്ങറായി കളിക്കുന്ന സമോവ 1999 ൽ സ്പോർട്ടിങ് CPൽ നിന്നാണ് ബാഴ്സലോണയിൽ എത്തിയത്. ഏതാണ്ട് 2 സീസണോളം ബാഴ്സയിൽ ഉണ്ടായിരുന്ന അദ്ദേഹം 2001 ൽ ബെനഫിക്കയിലേക്ക് പോകുകയായിരുന്നു.ബാഴ്‌സക്ക് വേണ്ടി 46 മത്സരങ്ങളിൽ നിന്നും 3 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
