ക്രൈഫിന്റെ ഡ്രീം ടീമിന്റെ ആദ്യ കിരീടത്തിന് 30 വയസ്സ്.
റയൽ മാഡ്രിഡിനെതിരായ ഈ കോപ്പ ഡെൽറേ വിജയത്തിനുശേഷം, യൊഹാൻ ക്രൈഫ് പരിശീലിപ്പിച്ച ടീം തുടർച്ചയായി നാല് ലീഗ് കിരീടങ്ങളും യൂറോപ്യൻ കപ്പും നേടി.
1990 ഏപ്രിൽ അഞ്ചിന് മെസ്റ്റേയയിൽ നടന്ന ബാഴ്സലോണ റയൽ മാഡ്രിഡ് ഫൈനൽ മത്സരം പിച്ചിലെ കടുപ്പമേറിയ പോരാട്ടത്തിനും സ്റ്റാന്റുകളിലെ അതിയായ അഭിനിവേശത്തിനും സാക്ഷ്യം വഹിച്ചു.
മത്സരത്തിന്റെ 45ആം മിനിറ്റിൽ രണ്ടാം മഞ്ഞകാർഡ് വഴങ്ങി മാഡ്രിഡ് താരം ഹീയെറോ പുറത്തേക്ക് പോയത് മൂലം ബാഴ്സ രണ്ടാം പകുതിയിൽ വ്യക്തമായ ആധിപത്യം കരസ്ഥമാക്കി. ഗില്ലർമേ അമോർ നേടിയ ഗോളിൽ ലീഡ് നേടിയ ടീം ജൂലിയോ സലീനസിന്റെ അവസാനനിമിഷ ഗോളിലൂടെ കിരീടം ഉറപ്പിച്ചു.
മോശപ്പെട്ട ഒരു ലീഗ് കാമ്പെയ്‌നിന് ശേഷം, 1988ലെ കോപ്പ ഡെൽ റേ വിജയത്തോടെ ജോഹാന്റെ ഈ ഡ്രീം ടീം തങ്ങളുടെ ജൈത്രയാത്ര ആരംഭിച്ചു. അതിനുശേഷം തുടർച്ചയായി നാല് ലീഗ് കിരീടങ്ങളും വെംബ്ലിയിൽ നടന്ന യൂറോപ്യൻ കപ്പും ബാഴ്സ നേടി.
Courtesy: www.fcbarcelona.com
Translation: ©culesofkerala