2017 ലെ ആദ്യത്തെ ഗോള്‍ ആരുനേടും
ബാഴ്സ്സ 2016ൽ ആകെ മൊത്തം 174ഗോളുകൾ നേടി , അതിന്റെ തുടക്കമാവട്ടെ എസ്പാന്യോളിനെതിരെ കോപാ ഡെൽ റേയിൽ ലിയോ മെസ്സിയുടെ ഒരു മാസ്മരിക ഫ്രീക്കികിലൂടെ ആയിരുന്നു. 2007ൽ ചാവി ഹെർണാണ്ടെസ് ഗെറ്റാഫെയ്കെതിരെ നേടിയ ഗോളിനോട് സാദ്ര്യശ്യം ഉണ്ടായിരുന്നു അതിന്.
2008ലെ ആദ്യ ബാഴ്സ്സ ഗോൾ നേടിയത് സാന്റി എസ്ക്വേറോ’യും 2009ഇൽ തിയറി ഒന്രിയും ആയിരുന്നു. പിന്നീട് 2010ലും 2011ലും പെഡ്രോ റൊഡ്രിഗ്വെസ് ബാഴ്സ്സയ്ക്കായി ആ വർഷങ്ങളിലെ അക്കൗണ്ട് തുറന്നു. 2012ൽ സെസ്ക്കും, 2013ൽ ചാവിയും, 2014ൽ സാഞ്ചെസും അതാത് വർഷങ്ങളിലെ ബാഴ്സ്സയുടെ ആദ്യ ഗോൾ കുറിച്ചു. 2015ൽ ആ കർത്തവ്യം നെയ്മറിന്റേതായിരുന്നു എങ്കിൽ 2016ൽ അത് മുൻപേ പറഞ്ഞിരുന്ന പോലെ മെസ്സിയുടെ വകയായിരുന്നു.