• Follow

സെപ്തംബർ 11 !!

  • Posted On July 27, 2016

സെപ്തംബർ 11 !!

കാറ്റലൂണിയൻ ജനത ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ഒരു ദിവസം.അന്നവർ ലാ ഡിയഡ (നാഷണൽ ഡേ ഓഫ് കാറ്റലൂണിയ) ദിനമായി ആഘോഷിക്കുന്നു.
എന്താണ് കാറ്റലൂണിയൻ നാഷണൽ ഡേ ?

1714ൽ നടന്ന സ്പാനിഷ് സസ്സഷൻ യുദ്ധത്തിൻ്റെ സ്മരണ കാറ്റലൻ ജനത നിലനിർത്തി പോരുന്ന ഒരു ദിനമാണ് കാറ്റലൂണിയൻ നാഷണൽ ഡേ.
അന്നേ ദിവസം കാറ്റലൂണിയൻ സൊസൈറ്റിയിലെ പ്രധാന അംഗങ്ങൾ എല്ലാം അന്നത്തെ പരാജയത്തിന് മുൻപ് വരെ കാറ്റലൂണിയയെ സംരക്ഷിച്ച ” റാഫേൽ കാസനോവ “യുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. അതിന് ശേഷം “Fossar de les Moreres” (അന്നത്തെ യുദ്ധത്തിൽ മരിച്ചവരുടെ സ്മരണാർഥം പണി കഴിക്കപ്പെട്ട സ്ക്വയർ .അവിടെ തന്നെയാണ് അവരെ അടക്കിയിരിക്കുന്നതും) സന്ദർശിക്കുകയും ചെയ്യും. എല്ലാ കൊല്ലവും FC ബാഴ്സലോണയുടെ പ്രസിഡൻ്റ് അടക്കമുള്ളവർ ഇങ്ങനെ ഈ ദിവസം അഘോഷിച്ചു വരുന്നു. നാഷണൽ ഡേ ദിവസം കാറ്റലൂണിയൻ ജനത തങ്ങളുടെ വിഷമങ്ങൾ എല്ലാം മറക്കുന്നു. അന്നെ ദിവസം കാറ്റലൂണിയയിലെ ഓരോ മുക്കും മൂലയും കാറ്റലൂണിയൻ പതാകയായ ” സെന്നിയേര” യാൽ (ദ ഫേമസ് ഗോൾഡ് + റെഡ് കളർ) പതാകയാൽ നിറയപ്പെടും. ഈ നാഷണൽ ഡേ ദിനത്തിൽ
യുദ്ധങ്ങൾ തളർത്തിയിട്ടും അതിൽ നിന്നും ഉയർത്തെഴുന്നേറ്റ കാറ്റലൂണിയൻ ജനതക്കൊപ്പം നമുക്കും പങ്കുചേരാം.
ഏവർക്കും ലാ ഡിയാഡ ഡേ ആശംസകൾ

  • SHARE :