വേതനത്തിന്റെ എഴുപത് ശതമാനം വേണ്ടെന്ന് വെച്ച് ബാഴ്സ താരങ്ങൾ
കോവിഡ് 19 വ്യാപനത്തിൽ ക്ലബ്ബിന്റെ വരുമാനം പ്രതിസന്ധിയിൽ ആയതിനെ തുടർന്ന് മെസ്സിയുടെ നേതൃത്വത്തിൽ തങ്ങളുടെ വേതനത്തിന്റെ എഴുപത് ശതമാനത്തോളം വേണ്ടെന്ന് വെക്കാൻ ബാഴ്സ താരങ്ങൾ തീരുമാനിച്ചു. ഇതിനോടൊപ്പം ബാഴ്സയിലെ ജീവനക്കാർക്ക് അവരുടെ മുഴുവൻ വേതനവും നൽകാനും താരങ്ങളുടെ സഹായം ഉണ്ടാവുമെന്ന് മെസ്സി അറിയിച്ചു.
ബാഴ്സയുടെ ആവശ്യങ്ങൾ മനസിലാക്കി എന്നും മുന്നിട്ടിറങ്ങുന്നത് കളിക്കാർ എന്ന നിലയിൽ തങ്ങളുടെ ശീലമാണെന്ന് മെസ്സി തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.