• Follow

റിവാൾഡോ വിറ്റൊർ ബോർബ ഫെരൈര

  • Posted On July 27, 2016

കഴിഞ്ഞ തലമുറയിലെ എറ്റവും മികച്ച കളിക്കാരിൽ ഒരാൾ ആണ് റിവാൾഡോ. റൊണാൾഡോ , റൊമാരിയോ , റൊണാള്ടിഞ്ഞ്യോ ഉൾപ്പെടുന്ന ബ്രസീലിന്റെ സുവർണ്ണ തലമുറയിലെ പ്രധാന താരങ്ങളിൽ ഒരാൾ. 2002 ഇൽ ലോകകപ്പ് നേടിയ ബ്രസീല്യൻ ടീമിൽ 10 നമ്പർ ജർസി അണിഞ്ഞു കളം നിറഞ്ഞു കളിച്ച റിവാൾഡോയെ മറക്കാൻ ആർക്കും കഴിയില്ല . എന്നാൽ മുകളിൽ പറഞ്ഞ കളിക്കാരെ വെച്ച് നോക്കുമ്പോൾ അധികം ആഘോഷിക്കപ്പെടാത്ത ഒരു കളിക്കാരൻ ആണ് റിവാൾഡോ. 2002 ലോകകപ്പിൽ 5 ഗോളുകൾ നേടുകയും , നിരവധി അവസരങ്ങൾ സൃഷ്ട്ടിക്കുകയും ചെയ്ത റിവാൾഡോക്ക് അദ്ദേഹം അർഹിച്ച പരിഗണന ലഭിച്ചിട്ടുണ്ടോ എന്ന് സംശയം ആണ് .

1996 ഇൽ ,സ്പാനിഷ് ക്ലബ് ഡിപ്പോർട്ടീവോക്ക് വേണ്ടിയാണ് റിവാൾഡോ യുറോപ്പിൽ ആദ്യമായി കളിച്ചത്. ആദ്യ സീസണിൽ തന്നെ 16 കളികളിൽ നിന്നായി 20 ഗോളുകൾ നേടി റിവാൾഡോ തന്റെ വരവ് അറിയിച്ചു. കോണ്ട്രാക്റ്റ് പ്രശ്നങ്ങൾ കാരണം ബാർസ വിടേണ്ടി വന്ന റൊണാൾഡോക്ക് പകരക്കാരനെ തേടി അലയേണ്ടി വന്നില്ല അന്നത്തെ ബാർസ കോച്ച് ലൂയിസ് വാൻ ഗാലിനു. അങ്ങനെ 25 മില്ല്യന്റെ റെക്കോർഡ് ട്രാൻസ്ഫറിനു റിവാൾഡോ ക്യാമ്പ് നൗ എത്തി. ആദ്യ സീസണ് തന്നെ 19 ഗോളുകൾ നേടി ബാർസക്ക് ലിഗാ & കോപ്പ ദൽറേ നേടി കൊടുത്തു റിവാൾഡോ. ഈ സീസണ്‍ അവസാനം ഫ്രാൻസിൽ നടന്ന ലോകകപ്പിൽ ബ്രസീലിനെ ഫൈനൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു റിവാൾഡോ. സ്പെയിനിലെ രണ്ടാം സീസണിലും റിവാൾഡോ ബാർസയെ ലിഗ ചാമ്പ്യന്മാർ ആക്കി . ആ കൊല്ലം നടന്ന കോപ്പ അമേരിക ട്രോഫി ബ്രസീലിൽ എത്തിച്ചു റിവാൾഡോയും സംഗവും. ആ വർഷത്തെ ഫിഫ ലോക ഫുട്ബോളർ പുരസ്കാരം & ബാലൻ ദ്യോർ റിവാൾഡോയെ തേടിയെത്തി. എന്നാൽ അടുത്ത സീസണിൽ വാൻഗാൽ റിവാൾഡോയെ ഇടതു വിങ്ങിൽ നിന്ന് പ്ലേ മേയ്കർ റോളിലേക്ക് മാറ്റി . റിവാൾഡോ-വാൻഗാൽ തമ്മിൽ ഉള്ള ശീതയുദ്ധം അവിടെ തുടങ്ങി. ആ വർഷം കിരീടം നേടാൻ കഴിയാതെ വന്നപ്പോൾ വാൻഗാലിനെ ബാർസ പുറത്താക്കി . 2000-01 സീസണിൽ 23 ഗോളുകൾ നേടി റിവാൾഡോ വീണ്ടും ലീഗിലെ സെക്കണ്ട് ടോപ്‌ സ്കോറർ ആയി . ഈ സീസണിലെ അവസാനത്തെ മത്സരം റിവാൾഡോയുടെ കരിയറിലെ തന്നെ എറ്റവും മികച്ച പ്രകടനം ആണ്. വലൻസിയ ആയുള്ള ആ മത്സരത്തിൽ റിവാൾഡോയുടെ ഹാട്രികിന്റെ ബലത്തിൽ ബാർസ 3-2 നു ജയിച്ചു ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി . ലോകത്തെ എറ്റവും മികച്ച ഹാറ്റ്രിക്കുകളിൽ ഒന്നായാണ് ഈ ഹാട്രികിനെ ഫുട്ബോൾ വിദഗ്ധർ കാണുന്നത്. സ്വതസിദ്ധം ആയ ഫ്രീകിക്കിൽ നിന്നാണ് ആദ്യ ഗോൾ റിവാൾഡോ നേടിയത്. 25 വാര അകലം നിന്നുള ബുള്ളെറ്റ് ഷോട്ട് ആയിരുന്നു രണ്ടാം ഗോൾ. മൂന്നാം ഗോൾ ആവട്ടെ ബൈസിക്കിൾ കിക്ക് ഗോളും, അതും 90ആം മിനിറ്റിൽ . 2002 ജൂണിൽ വാൻഗാൽ ബാർസയിലെക്കു മടങ്ങി വന്നതിനെ തുടർന്ന് , റിവാൾഡോ മിലാനിലേക്ക് കുടിയേറി. മിലാനു വേണ്ടി റിവാൾഡോ ചാമ്പ്യൻസ് ലീഗും നേടി . മിലാൻ വിട്ടതിനു ശേഷം മറ്റു പല ക്ലബുകൾക്കും വേണ്ടി റിവാൾഡോ കളിച്ചു . ഏറ്റവും ഒടുവിൽ 20 വർഷം നീണ്ട കരിയർ 2014ഇൽ റിവാൾഡോ അവസാനിപ്പിച്ചു. .

6 അടി പൊക്കം ഉള്ള റിവാൾഡോ അന്നത്തെ എറ്റവും മികച്ച ഡ്രിബ്ലർമാരിൽ ഒരാൾ ആയിരുന്നു. ഇടങ്കാലൻ ആയ റിവാൾഡോക്ക് , ഫീൽഡിന്റെ ഇടതു വശം ചേർന്ന് കളിക്കാൻ ആയിരുന്നു താൽപര്യം. പ്ലേമേയ്കർ ആയും, വിങ്ങർ ആയും, സ്ട്രൈക്കർ ആയും കളിച്ചിരുന്ന റിവാൾഡോ ഉജ്ജ്വല ഫ്രീ കിക്കുകൾക്കും, ബുള്ളറ്റ് ഷോട്ട് ഗോളുകൾക്കും പ്രസിദ്ധൻ ആയിരുന്നു . റിവാൾഡോക്ക് ഉണ്ടായിരുന്ന ഒരു പോരായ്മ പന്ത് ഹെഡ് ചെയ്തു ഗോൾ ആക്കാൻ ഉള്ള ബുദ്ധിമുട്ട് ആയിരുന്നു. നല്ല ഉയരം ഉണ്ടായിരുന്നിട്ടും പന്ത് ഹെഡ് ചെയ്യാൻ , പ്രത്യേകിച്ചു കോർണർ, ഫ്രീകിക്കുകൾക്ക് തല വെക്കാൻ റിവാൾഡോ ബുദ്ധിമുട്ടിയിരുന്നു.

വലൻസിയ ആയുള്ള മത്സരത്തിനു ശേഷം റിവാൾഡോ പറഞ്ഞ വാക്കുകൾ “What happened tonight has been incredible. I dedicate the winning goal to all the players who have fought so hard all season and all the supporters who have suffered so much. I’m delighted to have made them happy with my goals “

  • SHARE :