റാഫീന്യ ആരോഗ്യവാനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തി
റഫീഞ്ഞ അൽകാന്ദ്രയ്ക്ക് മെഡിക്കൽ ഗ്രീൻ ലൈറ്റ് ലഭിച്ചു.
തുടർച്ചയായ പരിക്കുകളാൽ മികച്ചൊരു കരിയർ കെട്ടിപ്പടുക്കാൻ അദ്ദേഹത്തിനു ഇതുവരെയും സാധിച്ചിട്ടില്ല. തന്റെ സഹോദരനായ തിയാഗൊ ബയേൺ മ്യൂനിക്കിൽ തിളങ്ങി നിൽക്കുമ്പോഴാണ് അദ്ദേഹത്തിനു ഇത്തരമൊരു അവസ്ഥയിൽ കൂടെ കടന്ന് പോകേണ്ടി വന്നത്. ബ്രസീലിയൻ ടീമിനായി കളിക്കുന്ന റാഫിന്യക്ക് പരിക്ക് കാരണം വേൾഡ് കപ്പ് ടീമിൽ സ്ഥാനം നേടാനുള്ള അവസരം നഷ്ടമായിരുന്നു.
കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഗ്രനാഡയ്ക്കെതിരായ മത്സരത്തിൽ പരിക്കിന്റെ പിടിയിലായ റഫീഞ്ഞ 8 മാസത്തെ കഠിനപ്രയത്നത്തിനൊടുവിൽ ടീമിൽ തിരിച്ചെത്തിയിരിക്കുന്നു.
വെൽക്കം ബാക് റാഫ 💙❤️