യോഹാന്‍ ക്രൈഫ് സ്റ്റേഡിയം
ഇതിഹാസ താരം യൊഹാൻ ക്രയ്ഫിന്‍റെ സ്മരണാർത്ഥം പുതുതായി നിർമ്മിക്കുന്ന മിനി സ്റ്റേഡിയത്തിന്‍റെ തറക്കല്ലിടൽ ചടങ്ങ് ഇന്ന് ഇനിയസ്റ്റ നിർവഹിച്ചു. 12 മില്ല്യൺ യൂറോ ചിലവഴിച്ചു 14 മാസം കൊണ്ട് നിർമിക്കുന്ന പുതിയ സ്റ്റേഡിയത്തില്‍, 6000 കാണികളെ ഉൾകൊള്ളാനാവും. ഈ സ്റ്റേഡിയത്തിൽ ആവും ബാഴ്സലോണ ബി ടീമിന്റെയും ഫെമിനി ടീമിന്റെയും മത്സരങ്ങൾ അരങ്ങേറുക. ബാഴ്സലോണ പ്രസിഡന്റ് ബർട്ടോമൂ, കർലസ് അലെന, പലൻസിയ, ദേവ്ലോഫു തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.