• Follow

ബാഴ്സ പരിശീലനത്തിൽ അപ്രതീക്ഷിത അതിഥിയായി സീക്കൊ

  • Posted On April 20, 2017

സീയൊട്ട് എസ്പൊർട്ടിവൊയിലെ ബാഴ്സലോണ പരിശീലനം കാണാൻ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി . 1970കളുടെ അവസാനത്തിലും 80 കളുടെ ആദ്യത്തിലും ബ്രസീലിയൻ ഫുട്ബോൾ അടക്കിവാണ ‘ സീക്കൊ ‘ എന്ന് ആർതർ ആന്റ്യുൺസ് കോയിമ്പ്ര ! ടീമിന്റെ പരിശീലന കണ്ട് ശേഷം ബാഴ്സ ടി.വി.യോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായി. മറ്റൊരു തിരിച്ച് വരവ് നടത്താനുള്ള കെല്പ് കറ്റാലന്മാർക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇറ്റലിയിലും ക്ലബ് ഫുട്ബോൾ കളിച്ചിട്ടുള്ള സീക്കൊ ഇറ്റാലിയൻ ഫുട്ബോളിനെയും അടുത്ത എതിരാളികളായ യുവന്റസിനെയും പറ്റി സംസാരിച്ചു. പി. എസ്‌. ജി. യെക്കാൾ മികച്ചവരായ അവർ വലിയ മൽസരങ്ങൾക്ക് പേരു കേട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഫോമിൽ നെയ്മർ ബാഴ്സലോണയ്ക്കും ബ്രസീലിനും മുതൽക്കൂട്ടാണെന്നും കുറച്ച് വർഷങ്ങൾക്കുള്ളിൽ ഏറ്റവും മികച്ചവനായി തീരുമെന്നുമുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു⁠⁠⁠⁠.

  • SHARE :