ബാഴ്സെലോണ ഡിഫൻഡർ സാമുവേൽ ഉംറ്റിറ്റി നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ
ചോ :ഫ്രാൻസിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ ലിയോണിൽ ആണല്ലോ താങ്കൾ വളർന്നു വന്നത്. ബാഴ്സയോട് ഇണങ്ങാൻ അത് താങ്കളെ സഹായിച്ചിട്ടുണ്ടോ?
ഉ : തീർച്ചയായും. ബാർസയോട് സാമ്യം ഉള്ള രീതിയാണ് അവിടെ ഉള്ളത്. മറ്റു ക്ലബുകളെക്കാൾ കളിയുടെ ടെക്നിക്കൽ വശങ്ങളിൽ ആണ് അവിടെ ശ്രദ്ധ ചെലുത്തുന്നത്. ശാരീരിക മികവും വേണം. ബാർസയോട് വേഗത്തിൽ ഇണങ്ങാൻ എന്നെ സഹായിച്ചത് ഇതാണ്. വളരെ മികച്ച കളിക്കാർ പോലും ഇവിടെ തുടക്കത്തിൽ ബുദ്ധിമുട്ടുന്നതായി നിങ്ങൾക്ക് കാണാൻ ആവും. അവർ ബഹുമാനിക്കപ്പെടെണ്ടവർ തന്നെയാണ്. ഉയരത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ട് ഏറിയതാണ്. എങ്കിലും ഞാൻ ഇത് ആസ്വദിച്ചിട്ടുണ്ട്. എന്റെ വളർച്ചക്ക് പ്രധാന പങ്കു വഹിച്ചവർ ലിയോണിൽ ഒപ്പം ഉണ്ടായിരുന്നു. അവരോടു എനിക്ക് കടപ്പാട് ഉണ്ട്.
ചോ : പക്ഷെ ബാർസയിൽ എല്ലാ തരത്തിലും പ്രതീക്ഷകൾ കൂടുതലാണ്
ഉ: അതെ, ഇവിടെ എല്ലാം വളരെ വേഗത്തിൽ ആണ്. സാങ്കേതികമായി മറ്റു ക്ലബ്ബുകളിൽ നിന്നും വലിയ വ്യത്യാസം ആണ് ബാഴ്സയ്ക്ക്. കളിയുടെ ചില പ്രത്യേക വശങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താറുണ്ട്, അവിടെ ഒരു വിട്ടുവീഴ്ചക്കും സ്ഥാനമില്ല. നിങ്ങളുടെ പൊസിഷൻ മാറുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ആവില്ല. വലതു വശത്തോ ഇടതു വശത്തോ നിങ്ങൾക്ക് കളിക്കേണ്ടി വരുന്നു. ഞങ്ങളുടെ ശൈലി പിന്തുടരുന്നതിൽ പരാജയപ്പെട്ടാൽ ഗോൾ വഴങ്ങേണ്ടി വരാം. വ്യത്യസ്തമായ ഒരു ശൈലി ആണിത്. ആദ്യമായി ഇവിടെ എത്തിയപ്പോൾ ഇവിടെ ഉള്ളവരുടെ പരിശീലനത്തിന്റെ നിലവാരം അതിശയിപ്പിക്കുന്നതായിരുന്നു.
ചോ : ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് കാറ്റാലൻ വ്യക്തിത്വം അടയാളപ്പെടുത്തുന്ന റോണ്ടോ. അതിവേഗത്തിൽ ഉള്ള ബോളിന്റെ താളത്തിൽ കളിക്കുക കടുപ്പമേറിയതല്ലേ?
ഉ : റോണ്ടോ തുടക്കത്തിൽ ഒരല്പം അങ്കലാപ്പ് ഉണ്ടാകാറുണ്ട്. വളരെ വേഗം തന്നെ എനിക്ക് പന്ത് നഷ്ടമാകുമായിരുന്നു.
ചോ : വാൽവെർദെയും ലൂയിസ് എൻറികേയും തമ്മിലുള്ള വ്യത്യാസം താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?
ഉ : പുതിയ കോച്ച് കൂടുതൽ ശാന്തനാണ്. ടീമിലും ഈ ശാന്തത കൊണ്ടു വരാൻ അദ്ദേഹത്തിന് കഴിയുന്നു.
ചോ : ആരാധകരോട് ചേർന്ന് വിജയാഘോഷം നടത്തുന്ന ഒരു കളിക്കാരൻ ആണ് താങ്കൾ
ഉ : ആരാധകരോട് നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ എനിക്ക് ഇഷ്ടമാണ്, അത് അനിവാര്യവുമാണ്. പി എസ് ജി കെതിരായ റെമോണ്ടാടയുടെ ദിവസം അവർ നൽകിയ പിന്തുണ അത്യുജ്വലം ആയിരുന്നു.
ചോ : സൂപ്പർ കപ്പിന് ശേഷം നടക്കുന്ന എൽ ക്ലാസിക്കോയെ പറ്റി ആകാംക്ഷവാൻ ആണോ?
ഉ : വലിയ മത്സരങ്ങളെ പറ്റി എപ്പോഴും ആകാംക്ഷകൾ ഉണ്ട്. സ്വയം തെളിയിക്കാനുള്ള അവസരങ്ങളായി ആണ് അവയെ കാണുന്നത്. സൂപ്പർകപ്പിൽ സംഭവിച്ചത് അനിവാര്യമായതായിരുന്നു. പുതിയ കോച്ചും പുതിയ രീതികളും ട്രാൻസ്ഫർ മാർക്കറ്റിലെ മാറ്റങ്ങളും എല്ലാം കൊണ്ടും. തോൽവി ഞങ്ങളെ വല്ലാതെ ബാധിച്ചിരുന്നു. പക്ഷെ ഞങ്ങൾ നല്ല രീതിയിൽ അതിനോട് പ്രതികരിച്ചു.
ചോ : നിങ്ങളുടെ മൂവർ സംഘത്തിന്റെ വിടവ് എത്രത്തോളം അനുഭവപ്പെടുന്നുണ്ട്?
ഉ : നെയ്മർ ഞങ്ങൾക്ക് ഒരുപാട് സംഭാവനകൾ നൽകിയ കളിക്കാരൻ തന്നെ. പക്ഷെ അയാളില്ലാതെ കളിക്കാൻ ടീം ഇപ്പോൾ സജ്ജമായിരിക്കുന്നു. പുതിയ കളിക്കാർ ടീമിനോട് ഇണങ്ങി കഴിഞ്ഞു.
ചോ : ഡെമ്പേലെ ഇപ്പോൾ എങ്ങനെയിരിക്കുന്നു?
ഉ : അദ്ദേഹം സങ്കീർണമായ സമയങ്ങളിലൂടെ ആണ് കടന്നു പോകുന്നത്. തിരിച്ചെത്തുന്നതിനെ പറ്റി അദ്ദേഹം ഏറെ ആകാംക്ഷവാൻ ആണ്. എന്നെക്കാൾ നന്നായി സ്പാനിഷ് സംസാരിക്കാൻ അദ്ദേഹം പഠിക്കുമോ എന്ന് നോക്കാം. 😃 തിരിച്ചെത്തുമ്പോൾ ഒരു മികച്ച കളിക്കാരനെ നമുക്ക് കാണുവാനാകും.
ചോ : കാറ്റലൂണിയയെ പറ്റി സാമുവേൽ ഉംറ്റിറ്റി ബോധവാൻ ആണോ?
ഉ : തീർച്ചയായും. ഞാൻ വേറിട്ട വ്യക്തിത്വം ഉള്ള ഒരു ക്ലബിന്റെ ഭാഗം ആണ്. ഇതിൽ നിന്നെല്ലാം ഒറ്റപ്പെട്ടു നിൽക്കാൻ സാധിക്കില്ല.
ചോ : രാഷ്ട്രീയ പ്രതിസന്ധികളെ പിക്വേ എങ്ങനെയാണു നേരിട്ടത് ? ലാസ് പാമസിനോട് കളിക്കാൻ ബുദ്ധിമുട്ട് തോന്നിയോ?
ഉ : കാറ്റലോണിയയിൽ എന്താണ് സംഭവിക്കുന്നതെന്ന് ജെറാർഡ് വ്യതമാക്കിത്തന്നു. അതിനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. അദ്ദേഹം സമർത്ഥനും ധൈര്യശാലിയും ആണ്. പക്ഷെ കളിയിൽ എങ്ങനെ കേന്ദ്രികരിക്കണമെന്നും അദ്ദേഹം മനസിലാക്കി. വളരെ വിചിത്രമായ ഒരു അവസ്ഥയാണ് പുറത്തുള്ളതെങ്കിലും ജയിക്കുക അല്ലാതെ ഞങ്ങൾക്ക് വേറെ വഴികൾ ഇല്ലായിരുന്നു.
ചോ : കുറച്ചു മാസങ്ങൾക് ശേഷം താങ്കൾ ലോകകപ്പ് കളിക്കാൻ പോകുകയാണ്. നിങ്ങളുടെ സാദ്ധ്യതകൾ എത്രത്തോളം ആണ്?
ഉ : ലോകകപ്പ് കളിക്കുന്നത് സ്വപ്നതുല്യമായ ഒന്നാണ്. എങ്കിലും ഫ്രാൻസ് ഒരു ഫേവറേറ്റ്സ് അല്ല. സ്പെയിൻ, ജർമ്മനി, ബ്രസീൽ എന്നിവർക്ക് ആണ് സാധ്യത.
ചോ : അവധികാലം ഗ്രിസ്‌മാൻ, ലകാസെറ്റ് എന്നിവരോടൊപ്പം ആയിരുന്നല്ലോ.ബാഴ്‌സക് വേണ്ടി താങ്കൾ അവരെ സൈൻ ചെയ്യുമോ?
ഉ : തീർച്ചയായും, രണ്ടു പേരും എന്റെ നല്ല സുഹൃത്തുക്കളാണ്. ബാഴ്സ വിളിച്ചപ്പോൾ എന്നെ ഉപദേശിച്ചത് ലകാസെറ്റ് ആയിരുന്നു. ആഴ്‌സണലിൽ അദ്ദേഹം നന്നായി കളിക്കുന്നുണ്ടെന്ന് കരുതുന്നു. എങ്കിലും ക്യാമ്പ് നൗവിലെക് സ്വാഗതം ചെയുന്നു. ഗ്രിസ്‌മാനെ പറ്റി എല്ലാവർക്കും അറിയാവുന്നതാണ്. അദ്ദേഹം ഒന്നാം നിര താരം ആണ്. ഒരു അവസരം ഉണ്ടെങ്കിൽ ഒരു സംശയവും കൂടാതെ ബാഴ്സയിലേക് അവരെ ഞാൻ ക്ഷണിക്കും.
©Penyadel Barca Kerala