• Follow

പോർച്ചുഗലിന്റെ മിഡ് ഫീൽഡർ ആന്ദ്രേ ഗോമസിനെ ബാഴ്‌സലോണ വലൻസിയയിൽ നിന്ന് സൈൻ ചെയ്തു.

  • Posted On July 28, 2016

പോർച്ചുഗലിന്റെ യൂറോ ജയിപ്പിക്കുന്നതിൽ പങ്കു വഹിച്ച മിഡ് ഫീൽഡർ ആന്ദ്രേ ഗോമസിനെ ബാഴ്‌സലോണ വലൻസിയയിൽ നിന്ന് സൈൻ ചെയ്തു.
പ്രായം 22 തന്നെ. സെൻട്രൽ മിഡ് ഫീൽഡർ ആണ് ഗോമസ്. റാക്കിറ്റിച്ച് കളിക്കാതിരിക്കുന്ന കളികളിൽ ആന്ദ്രേ ഗോമസ് ആകും കളിക്കുക. റാക്കി-ഗോമസ് കോമ്പറ്റിഷൻ ആകും ഇനി ഉണ്ടാവുക. ട്രാൻസ്ഫർ ഫീ എത്ര ആണ് എന്ന് വ്യക്തമല്ല. 40 മില്യൺ ആണ് എന്നാണ് സൂചന
ഡെന്നിസ് സുവാരസ്-ഉംറ്റിറ്റി-ഡിഗ്നി- ഗോമസ്- 4 യുവ കളിക്കാർ. ഇനി വേണ്ടത് 1 ഫോർവേഡ് മാത്രം. അതും കിട്ടിയാൽ ബാഴ്‌സലോണ ഒരു ഒന്നൊന്നര സ്‌ക്വാഡ് ആകും. 3 ട്രോഫിക്ക് വേണ്ടിയും നമുക്ക് ശക്തമായി മത്സരിക്കാൻ കഴിയും.
ഈ ഡീൽ കാരണം നമ്മൾ നാലാം ഫോർവേഡിനെ മേടിക്കാതിരിക്കരുത്. സാമ്പർ ലോണിൽ പോകുമാകും. ആർദയുടെ കാര്യം ഒന്നും പറയാൻ കഴിയില്ല.
എന്തായാലും ബ്രില്യന്റ് സൈനിംഗ് ബാഴ്‌സ. ഇത് പോലെ വേണം സൈൻ ചെയ്യാൻ. വെറുതെ റൂമർ മാത്രം അടിച്ചിരിക്കാതെ പെട്ടെന്ന് ഒരു സൈനിംഗ്.

  • SHARE :