പെപ് ഗ്വാർഡിയാളോയുടെ ബാഴ്സയിലെ 4 വർഷങ്ങൾ
2008 മുതൽ 2012 വരെയുള്ള 4 വർഷങ്ങൾ, ഫുട്ബോൾ ക്ലബ് ബാഴ്സലോണ ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധം ലോക ഫുട്ബോൾ ഭരിച്ചു. ക്രൈഫിലുടെ തുടങ്ങി, വാൻഗാൽ , റൈക്കാർഡ് തുടങ്ങിയ ഡച്ച് കോച്ചുമാരുടെ കൈകലിളുടെ കടന്നു പോയി പൊസഷൻ ഫുട്ബോൾ സ്പാനിഷുകാരനായ ഗ്വാർഡിയാളോയുടെ കൈകളിൽ എത്തിയപ്പോൾ അത് ടിക്കി ടാക്ക ആയി. ഈ ശൈലി ആയിരുന്നു ബാഴ്സയുടെ വജ്രായുധം. ഒരു നിയോഗം പോലെ ചാവി, ഇനിയേസ്റ്റ, മെസ്സി എന്നീ അക്കാദമി താരങ്ങൾ കൂടി ഉണർന്നപ്പോൾ പെപ് അത്ഭുദങ്ങൾ കാണിച്ചു- വശ്യമനോഹരമായ ഫുട്ബോളിലുടെ വിജയങ്ങൾ. പെപ് ഗ്വാർഡിയാളോയുടെ ഫുട്ബോൾ സിസ്റ്റത്തെ പറ്റി ചുരുങ്ങിയ വാക്കുകളിൽ.
ബാഴ്സയുടെ തന്നെ അക്കാദമയിൽ വളർന്നു, വർഷങ്ങളോളം ക്യാമ്പ് നൗവിൽ കളിച്ചത് കൊണ്ട് പെപ്പിന് മറ്റാരേക്കാളും നന്നായി പെപ്പിന് ഈ ടീമിനെ അറിയാമായിരുന്നു. പക്ഷെ പലരും പറയുന്ന പോലെ ഒരു സെറ്റ് ടീം ആയിരുന്നില്ല പെപ്പിന് കിട്ടിയത് . തുടരെ രണ്ടു സീസണ് ലിഗാ ബാർസക്കു നഷ്ട്ടം ആയ സമയത്ത് ആണ് പെപ് വരുന്നത്.. 5 വർഷത്തോളം ബാർസയുടെ എല്ലാം ആയിരുന്ന ഡിഞ്ഞ്യോ & ഡെക്കോയെ പറഞ്ഞു വിട്ടു ഡ്രെസിംഗ് റൂമിന് ഒരു നവ അന്തരീക്ഷം സൃഷ്ട്ടിക്കുക ആണ് പെപ് ആദ്യം ചെയ്തത്.. മിക്ക ആരാധകർക്കും അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല. ടീമിലെ തന്റെ ഗോഡ്ഫാദർ ആയിരുന്ന ഡിഞ്ഞ്യോ പോയത് മെസ്സിയെ വിഷമിപ്പിച്ചു . എന്നാൽ പെപ് മെസ്സിയെ സഹായിക്കാൻ എത്തി .ബാർസ മാനേജ്മന്റ് എതിർത്തിട്ടു കൂടി പെപ് അദ്ധേഹത്തെ ഒളിമ്പിക്സ് കളിക്കാനയച്ചു. ഗോൾഡൻ മെഡൽ നേടി വന്ന മെസ്സിയുടെ ആത്മവിശ്വാസം കുത്തനെ ഉയർന്നു. പിന്നീട് നടന്നതെല്ലാം ചരിത്രം.
4-3-3 ശൈലി ആണ് പെപ് സ്വീകരിച്ചത്. ടോട്ടൽ ഫുട്ബോളിന്റെ ആധുനിക രൂപം ആയ ‘ടികി ടാക’ ആയിരുന്നു പെപിന്റെ ആയുധം.
തനിക്ക് കിട്ടിയ കളിക്കാരെ വെച്ച ഒരു ഫോർമേഷൻ ഉണ്ടാക്കുക ആയിരുന്നില്ല പെപ് ചെയ്തത്. പെപിന്റെ മനസ്സിൽ വ്യക്തം ആയ പ്ലാൻ ഉണ്ടായിരുന്നു. എറ്റൂ, ഹെന്രി , മെസ്സി എന്നിവർ ആയിരുന്നു മുൻനിരയിലെ മൂന്നു പേർ. എറ്റൂനെ സെന്റെർ ഫോർവേഡ് പൊസിഷനിലും , മെസ്സിയെ വലതു വിങ്ങിലും , ഹെന്രിയെ ഇടതു വിങ്ങിലും കളിപ്പിക്കാൻ പെപ് തീരുമാനിച്ചു . ഹെന്രി & എറ്റൂ മികച്ച ഫോമിൽ ആയിരുന്നു. രണ്ടു പേരും നല്ല സ്പീഡ് & പവർ ഉള്ള കളിക്കാർ. മെസ്സിയുടെ ഡ്രിബ്ലിംഗ് മികവു, പ്രതിരോധക്കാരെ വലയ്ക്കുംപോൾ എറ്റൂ & ഹെന്രി സ്വാതന്ത്ര്യത്തോടെ അറ്റാക്ക് ചെയ്യും.
പൊസെഷൻ ഹോൾഡ് ചെയ്തു, ചെറിയ പാസുകളിലുടെ മുന്നേറി അവസരം ലഭിക്കുമ്പോൾ ആക്രമിക്കുക. ഇതായിരുന്നു പെപിന്റെ പ്ലാൻ. അതിനു ചേർന്ന ഒരു പാസിംഗ് മെഷീൻ പെപിനു ലഭിച്ചു – ചാവി. ഡീപ് ലൈയിംഗ് പ്ലേ മേയ്കർ ആയിരുന്നു ചാവി. ചാവിയുടെ വിംഗ് -മാൻ & ആങ്കർ റോളിൽ കളിക്കാൻ പോന്ന ഒരു കളിക്കാരനെ പെപിനു വേണമായിരുന്നു. ബാര്സ ബി ടീമിൽ നിന്ന് സെർജിയോ ബുസ്കറ്റ്സ് എത്തി ഹോൽടിംഗ് മിഡ്ഫീൽദർ ആയി. ഇവർ രണ്ടു പേരുമായിരുന്നു പെപിന്റെ ടികി ടാകയുടെ മർമ്മം.
ആന്ദ്രെ ഇനിയെസ്റ്റ ആയിരുന്നു advanced പ്ലേമേയ്കർ റോളിൽ കളിച്ചത്. പലപ്പോഴും സപ്പോര്ടിംഗ് സ്ട്രൈക്കർ ആയും ഇനിയെസ്റ്റ കളിച്ചു. സ്പേസ് ലഭിക്കുമ്പോൾ സെൻട്രൽ ഫോർവേഡ് പൊസിഷൻ occupy ചെയ്യാൻ അല്ലെങ്കിൽ മെസ്സി/ഹെന്രി ഒഴിവാക്കുന്ന സ്പേസ് ഫയല ചെയ്യാനും ഇനിയെസ്ടക്ക് കഴിഞ്ഞു. കഠിനാധ്വാനിയായ ഒരു സ്ട്രൈക്കർ വേണം ആയിരുന്നു ഇതിനു. എറ്റൂ മികച്ച പ്രകടനം ആണ് കാഴ്ച വച്ചത്.
പുയോൾ നയിച്ച പ്രതിരോധത്തിൽ , അബിദാൽ ഇടതു വിങ്ങിലും , ഡാനി ആല്വസ് വലതു വിങ്ങിലും കളിച്ചു. ആല്വസ് പന്തുമായി വിങ്ങിളുടെ പോകുമ്പോൾ പുയോൾ ആല്വസിനെ കവർ ചെയ്യുകയും , ഇടതു വിങ്ങിൽ ഉള്ള അബിദാൽ പിൻവലിഞ്ഞു പിക്വേ , പുയോൾ എന്നിവരോട് ചേർന്ന് ഒരു ത്രയം ആവും. പിക്വേ പന്തുമായി മുന്നോട്ട് പോകുമ്പോൾ ബുസ്കറ്റ്സ് വളരെ ഭംഗിയായി പിക്വേയെ കവർ ചെയ്തിരുന്നു . ഗോൾ വല വാൽദസ് കാത്തു .
നിങ്ങൾ പറഞ്ഞ ഓവർറേറ്റഡ് കോച്ച് ആദ്യ സീസണ് തന്നെ ട്രെബിൾ നേടി . UEFA സൂപ്പർ കപ്പ് , സ്പാനിഷ് സൂപ്പർ കപ്പ് & ക്ലബ് ലോകകപ്പു കൂടി നേടി ട്രെബിൾ Sextuple ആക്കി പെപ്. യുണൈറ്റ ഡിന് ശേഷം ട്രെബിൾ നേടുന്ന ടീം ആയി ബാർസ, sextuple നേടുന്ന ആദ്യ ടീമും .
കാലക്രമേണേ മെസ്സി സെൻട്രൽ പൊസിഷനിൽ വന്നു . ഹെന്രിക്ക് പകരം വിയ്യ , വലതു വശത്ത് പെഡ്രോ എന്നിവർ വന്നു. ചാവി-ഇനിയെസ്റ്റ -ബുസ്കറ്റ്സ് ലോകത്തെ എറ്റവും മികച്ച മിഡ് ഫീൽഡ് ത്രയം ആയി.
ഫാബ്രിഗസ് & സാഞ്ചസ് വന്നതോടെ പെപ് തന്റെ എറ്റവും മികച്ച ആയുധം പുറത്തെടുത്തു ഫാൾസ് നയണ്. മെസ്സി ഫാൾസ് നയണ് ഉജ്ജ്വല പ്രകടനം ആണ് കാഴ്ച വെച്ചത്. മൾട്ടിപ്പിൾ പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന ഫാബി & സാഞ്ചസ് വന്നതോടെ ഫാൾസ് നയണ് ആയി മെസ്സിക്ക് എളുപ്പത്തിൽ കളിക്കാൻ പറ്റി . ഫാൾസ് നയണ് ആയി മെസ്സി കളിക്കുമ്പോൾ , റൈറ്റ് ബാക്ക് ആയ ആല്വസ് വലതു വിങ്ങിലുടെ ഒരു റൈറ്റ് മിഡ് അല്ലെങ്കിൽ റൈറ്റ് വിങ്ങർ പോലെ മെസ്സിക്ക് സപ്പോട്ട് നൽകിയപ്പോൾ മെസ്സി-ആല്വസ് എന്ന ലോകത്തിലെ എറ്റവും മികച്ച ഡിഫൻഡർ സ്ട്രൈക്കർ കോമ്പോ പിറന്നു. ആല്വസിനെ കവർ ചെയ്തു പുയോളും, തേർഡ് സെന്റെർ ബാക്ക് ആയി ലെഫ്റ്റ് ബാക്ക് അബിദാലും ഈ സിസ്റ്റത്തിൽ ചേർന്നു. എതിർ ടീമിന്റെ ലെഫ്റ്റ് ബാക്ക് പലപ്പോഴും സ്വന്തം പകുതിയിലേക്ക് മടങ്ങേണ്ടി വരുമായിരുന്നു. അവിടെ ആയിരുന്നു ആല്വസിന്റെ വിജയം.
ബാഴ്സ കോച്ച് ആയിരിക്കെ റയലിന്റെ ഗ്രൗണ്ടിൽ ഒരിക്കൽ പോലും പെപ് തോറ്റിട്ടില്ല. സാക്ഷാൽ മൗരീഞ്ഞ്യൊക്കു പോലും പെപ്പിന്റെ ബാഴ്സയെ ബെർണബ്യൂവിൽ തോല്പിക്കാൻ കഴിഞ്ഞിട്ടില്ല. സാധ്യമായ 18 കിരീടങ്ങളിൽ 14 എണ്ണമാണ് പെപ് നേടിയത് 2 ചാമ്പ്യൻസ് ലീഗും, 3 ലിഗായും അതിൽ പെടും. 25 വർഷത്തോളം യുണൈറ്റഡിന്റെ മാനേജർ ആയിരുന്ന മഹാനായ സർ അലക്സ് ഫെർഗ്യൂസൻ 2011 ഇൽ പറഞ്ഞത്, താൻ നേരിട്ട ടീമുകളിൽ എറ്റവും മികച്ചത് ഈ ബാഴ്സ ആണ് എന്നാണു. 80 കളുടെ ഒടുവിലത്തെ മിലാനെയും, 90 കളുടെ തുടക്കത്തിലേ ക്രൈഫിന്റെ ബാഴ്സയും കണ്ട ആളുടെ നാവിൽ നിന്ന് വന്ന ഈ വാക്കുകൾ ചാമ്പ്യൻസ് ലീഗിലും വലുതാണ്.