• Follow

പീകെ പത്രസമ്മേളനം

  • Posted On October 4, 2017

“മത്സരം മാറ്റിവെക്കാൻ ബോർഡ് LFP യോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ സാധിച്ചില്ല. ഒരുപാട് വാദിച്ചു നോക്കിയെങ്കിലും മത്സരത്തിൽ പങ്കെടുക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു.”

“ഇന്നൊരു മോശം ദിവസമായിരുന്നു. പോലീസിന്റെ ക്രൂരതയിൽ നിന്ന് തന്നെ എല്ലാം വ്യക്തമാണ്. വർഷങ്ങൾക്ക് മുൻപ് ഇവിടെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.”

“എല്ലാവർക്കും അവരവരുടെതായ അഭിപ്രായങ്ങളുണ്ട്. എല്ലാ അഭിപ്രായങ്ങളെയും മാനിക്കണം, ബഹുമാനിക്കണം. ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടാണ്”

“ഇന്നത്തെ തീരുമാനം ‘More than a club’ എന്ന ക്ലബ് മോട്ടോക്ക് എന്തെങ്കിലും ക്ഷതം ഏല്പിക്കും എന്ന് തോന്നുന്നില്ല. ക്ലബ് ആവശ്യപ്പെട്ടതുകൊണ്ടു മാത്രമാണ് ഞങ്ങൾ കളിച്ചത്.”

” സ്പെയിനിൽ ഫ്രാങ്കോയ്ക്ക് കീഴിൽ ഞങ്ങൾ ഒരുപാട് നാൾ കഴിഞ്ഞിട്ടുണ്ട്. വോട്ടിങ് എല്ലാവരുടെയും അവകാശമാണ്. അത് സംരക്ഷിക്കപ്പെടണം.”

“ഞാൻ കാറ്റലാൻ ആണ്. എന്നത്തേയും പോലെ ഇന്നും ഞാനതിൽ വിശ്വസിക്കുന്നു. കാറ്റലോണിയയിലെ ജനങ്ങളെ കുറിച്ചോർത്ത് എനിക്കഭിമാനം തോന്നുന്നുണ്ട്”

“കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒരക്രമവും ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഇന്നത്തെ സംഭവങ്ങൾക്കെല്ലാം കാരണക്കാർ സ്പാനിഷ് അതോറിറ്റികളാണ്. ജനാധിപത്യ രീതി പിന്തുടരുന്നവരാണ് ഞങ്ങളെല്ലാവരും. ഞങ്ങൾക്ക് അവകാശങ്ങളുമുണ്ട്.”

“സ്പാനിഷ് ഫെഡറേഷനിലുള്ള ആർക്കെങ്കിലും ഞാനൊരു പ്രശ്നമായി തോന്നുകയാണെങ്കിൽ നാഷണൽ ടീം വിടാൻ ഞാനൊരുക്കമാണ്. എനിക്കതിൽ യാതൊരു പ്രശ്നവുമില്ല”

  • SHARE :