പിറന്നാൾ ആശംസകൾ ലോങ്ലെ
മറ്റൊരു ടീമിൽ നിന്നും കോമ്പറ്റീഷൻ നേരിടാതെ ബാർസ അവസാനം നടത്തിയ സൈനിങ് ആയിരുന്നു ക്ലെമെന്റ് ലോങ്ലെ. ഉംറ്റിറ്റിയെന്ന ബാർസ ഒന്നാംനിര താരത്തിനു ബാക്ക് അപ്പ് ആകാൻ വന്നയാൾക്ക് നൂകാമ്പ് കരുതിവച്ചത് അതിലും വലിയ ചുമതലകളായിരുന്നു. പരിക്ക് മൂലം ഉംറ്റിറ്റിയുടെ ബാർസ കരിയർ മാറിമറിയുന്ന സമയത്ത് ലോങ്ലെയുടെ സമയം തെളിഞ്ഞ് തുടങ്ങി. ഉംറ്റിറ്റിയുടെ അഭാവമറിയിക്കാതെ പീകെയ്ക്കൊപ്പം മികച്ച പാർട്നർഷിപ് പണിതുയർത്തിയ ലോങ്ലെ ബാർസയുടെ സീസൺ തകർന്ന് വീഴാതെ കാത്തുപിടിച്ചു. സോളിഡ് എന്ന് പറയാവുന്ന ഒട്ടനവധി പ്രകടനങ്ങൾ പുറത്തെടുത്ത ലോങ്ലെ നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളുടെ നിരയിലേക്ക് ചുവടുവച്ചു കഴിഞ്ഞു. ഇനിയുള്ള വർഷങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ ഏറ്റവും പ്രധാനമാണ്. ഏറ്റവുമൊടുവിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ടീമിൽ സെന്റർ ബാക്ക് പൊസിഷനിലേക്ക് ലോങ്ലെ അർഹിച്ചിരുന്ന വിളി എത്തിക്കഴിഞ്ഞു.
നൂകാമ്പിലെ പുതിയ ഫാൻസ് ഫേവറീറ്റിനു പിറന്നാളാശംസകൾ..!