പിക്വെയുടേയും മഷറാനോയുടേയും പത്രസമ്മളനത്തിലൂടെ
മാഞ്ചസ്റ്റർ യുനൈറ്റഡുമായി ഇന്ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി പിക്വെയും മഷറാനോയും പത്രസമ്മളനം നടത്തിയിരുന്നു. പ്രധാനമായും നെയ്മർ ബാഴ്‌സ വിടുന്നു എന്ന അഭ്യൂങ്ങളെ കുറിച്ച് ഇരുവരും അവരുടെ അഭിപ്രായങ്ങൾ പത്രസമ്മേളനത്തിൽ പങ്ക് വെച്ചു.
പിക്വെ : “നെയ്മർ ഇവിടെ തുടരും എന്ന തരത്തിലുള്ള എന്റെ ട്വീറ്റ്, തികച്ചും വ്യക്തിപരമാണ്. ഞാൻ എന്റെ ആഗ്രഹമാണ് സൂചിപ്പിച്ചത് . തുടരണോ ക്ലബ് മാറണോ എന്ന കാര്യത്തിൽ നെയ്മർക്ക് മാത്രമാണ് തീരുമാനം എടുക്കാൻ സാധിക്കുക. നെയ്മർ തുടരും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഒരു ടീം അംഗം എന്ന നിലയിലും ഒരു അടുത്ത കൂട്ടുകാരൻ എന്ന നിലയിലും ഞാൻ നെയ്മറുമായി ഇപ്പോഴത്തെ സാഹചര്യത്തെ പറ്റി ചർച്ച ചെയ്തിരുന്നു. ലാലിഗ പോലെയുള്ള കഠിനമായ മത്സരക്രമമുള്ള ലീഗിൽ നിന്നും ഫ്രഞ്ച് ലീഗിലേക്ക് പോകേണ്ട എന്ന് നെയ്മറോട് പറഞ്ഞിട്ടുണ്ട് . ഒരു പക്ഷെ ബാഴ്‌സയിൽ നെയ്മറിന് സ്വന്തമാക്കാൻ കഴിയുന്ന നേട്ടങ്ങൾ മറ്റു ലീഗിൽ നിന്നും ലഭിച്ചെന്ന് വരില്ല. നെയ്മറിന് കേവലം 25 വയസ്സ് മാത്രമാണ് പ്രായം. തീർച്ചയായും നെയ്മർ ഇക്കാര്യങ്ങൾ നന്നായി ചിന്തിച്ചു തീരുമാനം എടുക്കേണ്ടവയാണ്.
“ബാഴ്‌സയിൽ ഒന്നാം നമ്പർ താരം ആവുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പ്രത്യേകിച്ചും മെസ്സി ടീമിൽ ഉള്ളപ്പോൾ. മെസ്സിയാണ് എക്കാലത്തെയും മികച്ച താരം. അതിൽ സംശയം ഇല്ല. പക്ഷെ നെയ്മർ ഒരു പ്രതിഭാസം തന്നെയാണ്. അനുഗ്രഹീത കളിക്കാരൻ. തീർച്ചയായും നെയ്മറിനെ നിലനിർത്താൻ ബാഴ്‌സ ശ്രമിക്കേണ്ടതുണ്ട്. നെയ്മറെ പോലെ കഴിവുള്ള ഒരു കളിക്കാരൻ ഇപ്പോഴത്തെ മാർക്കറ്റിൽ ലഭ്യമല്ല”.
മഷെറാനോ : ” തീർച്ചയായും ഇനി തീരുമാനം നെയ്മറുടെതാണ്. പിക്വെ പറയുന്നതു ബാഴ്‌സയിലെ എല്ലാവരുടെയും ആഗ്രഹമാണ്. കാരണം അത്രമേൽ കഴിവുള്ള ഒരാളാണ് നെയ്മർ. മെസ്സി അടക്കം ടീമിലെ ഏല്ലാവരും നെയ്മറോട് സംസാരിച്ചിരുന്നു, കാരണം ഞങ്ങൾ ടീമിൽ എല്ലാവരുടെയും ആഗ്രഹം നെയ്മർ ബാഴ്‌സയിൽ തുടരണം എന്ന് തന്നെയാണ്.
അപ്പോൾ കളിക്കാർ ഇക്കാര്യത്തിൽ അവരുടെ നിലപാട് വ്യക്തമാക്കുകയും അവരുടെ ഭാഗത്തു നിന്ന് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇനിയുള്ളത് നെയ്മറുടെ തീരുമാനമാണ്. വരും ദിവസങ്ങളിൽ നെയ്മർ കൃത്യമായ ഒരു തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കാം. അത് വരെ നമുക്ക് കാത്തിരിക്കാം.
