• Follow

പണത്തിനും മേലേ പാഷൻ

  • Posted On July 16, 2016

‘ പാഷൻ ‘- ഫുട്‍ബോൾ താരങ്ങളിൽ കുറഞ്ഞു വരുന്ന ഒരു സംഭവം. പല കളിക്കാരും ‘അംബീഷൻ’, ‘പാഷൻ’ എന്നിവയ്ക്ക് മുകളിലായി പണത്തിന് സ്ഥാനം കൊടുക്കുന്നു. ചൈനീസ് ലീഗിലേക്ക് കളിക്കാർ പോകുന്നത്, കൂടുതൽ പണം ലഭിക്കുമ്പോൾ മറ്റു ക്ലബ്ബിലേക്ക് പോകുന്നതുമെല്ലാം നമ്മൾ കാണുന്നതാണ്.

നമ്മൾ ഭാഗ്യവാന്മാരാണ് നമ്മുടെ ടീമിൽ അങ്ങനെ ഒരു താരമില്ല. PSG , സിറ്റി പോലുള്ള ടീമുകളിൽ നിന്നു വലിയ ഓഫറുകൾ വന്നിട്ടും പോകാതിരുന്നവരാണ് നമ്മുടെ കളിക്കാർ. സമീപ കാലത്തു ഇരട്ടി സാലറി ഓഫർ ചെയ്തിട്ടും പോകാതിരുന്ന നെയ്മാറിനെ ഓർക്കുക. ബാഴ്‌സയിൽ കളിക്കാൻ വേണ്ടി മാത്രം വർഷങ്ങൾ കാത്തിരുന്ന സുവാരസിനെ ഓർക്കുക. എല്ലാ കൊല്ലവും ഒരുപാട് ഓഫർ ലഭച്ചിട്ടും പോകാതിരുന്ന മെസ്സി-ഇനിയേസ്റ്റ-ബുസ്കെറ്റ്സ് എന്നിവരെ ഓർക്കുക. കഴിഞ്ഞ ദിവസം വന്ന ഡിഗ്നെ പറഞ്ഞത് കേട്ടില്ലേ ” ജഴ്‌സി നമ്പർ അല്ല ഈ ജഴ്‌സി ഇടുക എന്നതാണ് പ്രധാനം” എന്നു. അതാണ് പാഷൻ. ബാഴ്‌സയിൽ കളിക്കാൻ വേണ്ടി സ്വന്തം ഫീ കുറച്ചു വന്ന ആളാണ് മത്യു. ഉംറ്റിറ്റി ബാഴ്‌സ ഡീൽ ഉറപ്പായ അന്ന് തന്നെ കാറ്റാലൻ ഭാഷ & ബാഴ്‌സ ആന്തം മനഃപാഠമാക്കി. ഈ ടീമിൽ നിൽക്കാൻ വേണ്ടി റോബർട്ടോ & മഷറാനോ സ്വന്തം പൊസിഷൻ പോലും ത്യജിച്ചു ടീമിൽ നിൽക്കുന്നു. നമ്മൾ സുകൃതം ചെയ്തവരാണ്. പണ്ട് ലിലിയൻ തുറം പറഞ്ഞ ഒരു കാര്യമുണ്ട് ” ഞാൻ ബാഴ്‌സയിൽ വന്നപ്പോൾ കണ്ടത് ഭൂമിയോളം താഴ്ന്ന സ്വഭാവമുള്ള കുറെ പേരെയാണ്. പുയോൾ, ചാവി, ഇനിയേസ്റ്റ , വാൽഡസ്, റൊണാൾഡീഞ്ഞ്യോ. മറ്റു ചില കളിക്കാരെ പോലെ തങ്ങളാണ് ഫുട്‍ബോൾ എന്ന വിചാരം ഒന്നും ഇവർക്കില്ല. തിയറി ഹെൻറി പറയുന്നു ” ബാഴ്‌സയിൽ വന്നു ആദ്യ ഒരു മാസം കൊണ്ടു തന്നെ എനിക്ക് മനസ്സിലായി എന്തു കൊണ്ടാണ് ബാഴ്‌സയെ മോർ ദാൻ എ ക്ലബ് എന്നു വിളിക്കുന്നത് എന്നു”. ബാഴ്‌സ ഓഫർ ലഭിച്ചപ്പോൾ ഡേവിഡ് വിയ്യ തന്റെ ഏജന്റിനോട് പറഞ്ഞു “എന്റെ ഫീ, സാലറി ഒന്നും വിഷയമല്ല. എനിക്ക് ബാഴ്‌സയിൽ കളിക്കണം. ഈ ഡീൽ നടത്തി തരുക”

ഒരു ബാഴ്‌സ ഫാൻ എന്ന നിലയിൽ നിങ്ങൾ ആരെ തിരഞ്ഞെടുക്കും? മികച്ച പ്രതിഭയുള്ള എന്നാൽ പണത്തിനോട് ആർത്തി ഉള്ള ഒരു താരത്തെയോ അതോ ശരാശരി മികവ് ആണേലും ടീമിന് വേണ്ടി സാലറി കട്ട് വരെ ചെയ്യാൻ തയ്യാറായ താരത്തെയോ ?

©Penyadel Barca Kerala

  • SHARE :