ഡാനി ആല്വസ്
അധികം വിശേഷണങ്ങൾ ഒന്നും വേണ്ടാത്ത കളിക്കാരൻ & മനുഷ്യൻ. ഈ നൂറ്റാണ്ടിലെ എറ്റവും മികച്ച റൈറ്റ് ബാക്കുകളിൽ ഒരാൾ. കളിക്കളത്തിൽ ഒട്ടും വിട്ടു കൊടുക്കാൻ മനസ്സില്ലാത്ത അവസാനം വരെ പൊരുതുന്ന പോരാളി. ബാർസ ടീമിലെ എറ്റവും വലിയ രസികൻ. അദ്ധേഹത്തിന്റെ ഡ്രെസ്സിംഗ് ഒക്കെ വളരെ രസകരം ആണ്. വിജയങ്ങൾ ആഘോഷിക്കാനും ആല്വസ് കഴിഞ്ഞു ഉള്ളു ആരും . എല്ലാത്തിലും ഉപരി വലിയ ഒരു മനസ്സിന്റെ ഉടമയും . ഉറ്റ സുഹൃത്ത് അബിദാൽ ലിവർ കാൻസർ എന്നാ മാരാരോഗത്തോടു പൊരുതുമ്പോൾ, തന്റെ ലിവർ പകുത്തു നൽകാം എന്ന് പറഞ്ഞിരുന്നു ആല്വസ്. അബിദാൽ അതിനു സമ്മതിച്ചില്ല എന്ന് മാത്രം.
വിയ്യാറയൽ ആയുള്ള ഒരു മത്സരത്തിൽ ഗ്രൗണ്ടിൽ പഴം എറിഞ്ഞു വംശീയം ആയ ആക്ഷേപ്പിക്കാൻ ശ്രമിച്ചവർക്ക് ആ പഴം എടുത്ത് കഴിച്ചു മറുപടി പറഞ്ഞു ലോകത്തെ ഞെട്ടിച്ചവൻ ആണ് ആല്വസ്. റേസിസം എതിരെ പ്രവർത്തിക്കുന്നവർ ആല്വസിന്റെ ഈ ‘gesture ‘ ഏറ്റെടുത്തു . ഫൂബൊൽ ലോകത്ത് നിന്ന് അഗ്യൂറോ, നെയ്മാർ , സുവാരസ്, കൂടീഞ്ഞ്യോ അങ്ങനെ ഒരുപാട് പേര് ഇൻസ്റ്റാഗ്രാമിൽ പഴം കഴിക്കുന്ന ചിത്രം ഇട്ടു ആല്വസ് തുടങ്ങി വെച്ചത് ഒരു വിപ്ലവം ആക്കി മാറ്റി .
കളിയെ കുറിച്ചു പറയുക ആണേൽ ബാർസയുടെ സുവർണ്ണ കാലത്തെ എറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാൾ ആയിരുന്നു ആല്വസ്. ഇന്നും ആല്വസിനു പകരം വെക്കാൻ പോന്ന ഒരു കളിക്കാരനെ കണ്ടെത്താൻ ബാർസക്കു കഴിഞ്ഞിട്ടില്ല. ഒരു റൈറ്റ് ബാക്ക്, റൈറ്റ് വിങ്ങർ എന്നിവരുടെ ജോലി ഒറ്റക്ക് ചെയ്തവൻ ആണ് ഡാനി. മെസ്സി -ചാവി എന്നിവരെ സഹായിച്ചു വലതു വിങ്ങിൽ ആല്വസ് നടത്തിയ ആക്രമണങ്ങൾ അത്രയ്ക്ക് മികച്ചത് ആയിരുന്നു. ചാവി- ആല്വസ്-മെസ്സി ഗോളുകൾ നോക്കിയാൽ മതി , ഈ ത്രയത്തിന്റെ വിജയം. ലോകത്തെ എറ്റവും മികച്ച ഡിഫൻഡർ-സ്ട്രൈക്കർ കോമ്പോ ആയി “ആല്വസ്സി” എന്ന് അറിയപ്പെടുന്ന ആല്വസ്-മെസ്സി കോമ്പോ. ലാലിഗായുടെ ചരിത്രത്തിൽ എറ്റവും കൂടുതൽ അസ്സിസ്റ്റ്സ് ഉള്ള ഡിഫൻഡർ ആണ് ആല്വസ്. ലിഗായിൽ ആല്വസിനേക്കാൾ അസ്സിസ്റ്റ്സ് ഉള്ള മൂന്നു പേരെ സ്പെയിനിൽ കളിച്ചിട്ടുള്ളൂ- മെസ്സി, ഫിഗോ & ചാവി .
ബാർസയുടെ നല്ല കാലത്തും മോശം കാലത്തും, ടീമിനെ പ്രചോദിപ്പിക്കുകയും, മികച്ച കളികൾ കാഴ്ചവയ്ക്കുകയും ചെയ്ത ആല്വസ് കഴിഞ്ഞ സീസണോടെ ബാഴ്സയോടു വിട പറഞ്ഞെക്കുമോ എന്ന് നമ്മളെ പരിഭ്രമിപ്പിചെങ്കിലും ബാഴ്സലോണ എന്ന ക്ലബ്ബിനോടുള്ള സ്നേഹം ഒന്ന് കൂടി ഊട്ടിയുറപ്പിച്ചു കൊണ്ട് തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
#DANI_BOY
#LEGEND