എഫ്.സി.ബാഴ്സലോണ അപ്ഡേറ്റ്സ്
1.2016-17 സീസണിലെ FC ബാഴ്‌സലോണ ജേഴ്സിയുടെ മൂല്യവില €128.8M.
Qatar Airways €35M.
Beko €8.8M.
Nike €85M.
2018-19 ഓടെ ജേഴ്‌സിയുടെ മൂല്യം €155M ആയി ഉയരും.
2. ക്രിസ്റ്റ്യൻ ടെല്ലോക്ക് 12M വാഗ്ദാനവുമായി ഇംഗ്ലീഷ് ക്ലബ് സൗതാംപ്ടൺ. എന്നാൽ പ്ലെയർക്ക് താത്പര്യം ഫിയോൻ്റീനയിൽ ചേരുവാനാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
3. സെർജി സാംപറിൻ്റെ ഭാവി അടുത്ത ആഴ്ച്ചയോടെ അറിയും. RAC1നെ ഉദ്ധരിച്ച് സാംപർ ഒരു വർഷത്തെ ലോണടിസ്ഥാനത്തിൽ വലൻസിയയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അവസാന തീരുമാനം ബാഴ്സകോച്ച് ലൂയിസ് എൻറീക്കെയിൽ ആണ്.
4. റയൽ സോസിഡാഡിന് മുനീർ എൽ ഹാദ്ദാദി, സെർജി സാംപർ എന്നിവരിൽ താത്പര്യം.
5. മരിയോ ഗോമസ് – ക്രിസ്റ്റ്യൻ ടെല്ലോ പരസ്പ്പര കൈമാറ്റത്തിന് പച്ചക്കൊടി കാണിച്ച് ഫിയോൻ്റീന ബോർഡ്. എന്നാൽ ബാഴ്സ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല.
6.ആൻന്ദ്ര ഗോമസിനെ സൈൻ ചെയ്തതിൻ്റെ ഭാഗമായി മാർട്ടിൻ മോണ്ടോയ വലൻസിയയിൽ ചേർന്നേക്കും.4 വർഷത്തേക്കാകും കരാർ എന്ന് റിപ്പോർട്ടുകൾ പറയുന്നു.
7. ഗബ്രിയേൽ ജീസസ്, ലൂക്കാസ് ലിമ, ഗാബിഗോൾ എന്നിവരെ നിരീക്ഷിക്കുന്നതിനായി ബാഴ്സ സ്പോർട്സ് ഡയറക്ടർ റോബർട്ട് ഫെർണാണ്ടസ് ബ്രസീലിലേക്ക് യാത്ര തിരിച്ചു.
8. ന്യൂകാസിൽ യുണൈറ്റഡ് താരം ആയോസെ പെരസിൽ (ഫോർവേഡ്, വയസ് 22) ബാഴ്സക്ക് താത്പര്യം. 18M ആണ് ബൈ ഔട്ട്ഫീ. ബാഴ്സ വാഗ്ദാനം ചെയ്തിരിക്കുന്നത് 12M. 2014ൽ ബാഴ്സ ആയോസിനെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു.