ടെർ സ്റ്റീഗന്റെ അഭിമുഖത്തിൽ നിന്നും
ലാ ലിഗ സീസൺ അവസാന നിമിഷങ്ങളിലേക്ക് കടക്കെ ബാർസലോണ ഇത്തവണ കിരീടം ചൂടുമെന്ന് തറപ്പിച്ചു പറയുന്നു ടെർ സ്റ്റീഗൻ. കാറ്റലൂണ്യ റേഡിയൊ നൽകിയ അഭിമുഖത്തിലാണ് ടെർ സ്റ്റീഗൻ ഇങ്ങനെ പറഞ്ഞത്. ഒപ്പം ബാർസലോണയിൽ തുടരുന്നതാണ് തനിക്ക് സന്തോഷമെന്നും അദ്ദേഹം പറയുന്നു.” അവസാന രണ്ട് മൽസരങ്ങൾ വിജയിച്ചാൽ ലീഗ് സുനിശ്ചിതമായും നമ്മൾ തന്നെ വിജയിക്കും. ടീമിന്റെ ശ്രദ്ധ മുഴുവൻ അതിലാണ്.” അദ്ദേഹം പറഞ്ഞു.
വലിയ ടീമിന്റെ ഗോളിയായി തുടരുന്നത് സമ്മർദമല്ലേ എന്ന ചോദ്യത്തിനു “ചിലപ്പോൾ നമുക്ക് ഒന്നും ചെയ്യേണ്ടി വരില്ല; മറ്റു ചില സാഹചര്യങ്ങളിൽ ടീമിന്റെ വിജയം നമ്മുടെ മാത്രം പ്രകടനത്തെ അടിസ്ഥാനമാക്കിയാവും നിർണയിക്കപ്പെടുക. രണ്ടായാലും വലയ്ക്ക് മുമ്പിൽ 100% ശതമാനം അധ്വാനിക്കുക എന്നതാണ് ചെയ്യേണ്ടത്” എന്ന് സ്റ്റീഗൻ മറുപടി നൽകി.
ആരാധകരെ പ്രശംസിച്ചാണ് താരം അഭിമുഖം അവസാനിപ്പിച്ചത് -” ജയവും തോൽവിയും മാറി മരി വരുന്ന ഫുട്ബോളിൽ എപ്പോഴും പിന്തുണയുമായി കൂടെയുണ്ടാവുന്നവരാണ് ആരാധകർ. അതിനാലാണ് അവരോട് ചേർന്ന് നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നത്.”