ജെറാർദ് പീക്കെ – “El_presidente”
ജെറാർദ് പീക്കെ : ” ഒരു മൽസരം നിയന്ത്രിക്കുന്ന ഒഫിഷ്യലിനു മുകളിലുള്ള സമ്മർദം വളരെയാണ്. അത് കൊണ്ട് നിലവിലുള്ള റഫറീയിങ് സിസ്റ്റത്തെ ഉടച്ച് വാർക്കേണ്ടതുണ്ട്.”
“സാങ്കേതിക വിദ്യയുടെ സഹായം കൊണ്ടുവരിക തന്നെ ചെയ്യണം. കാരണം തിരുമാനങ്ങൾ നീതിപൂർവ്വവും പക്ഷപാത രഹിതവുമാക്കാൻ അത് സഹായിക്കും.”
“കഴിഞ്ഞ സീസണിലെ ചില മൽസരങ്ങളിലെ റഫറീയിങിൽ ഞാൻ അസന്തുഷ്ടനാണ്. പക്ഷേ ഞാനത് വിട്ട്കളയുന്നു. ഇത്തരം ചില തിരിച്ചടികൾ ഓർത്ത് സമയം കളയുന്നതിനേക്കാൾ നല്ലത് പുതിയ സീസണിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.”
“ഞാനൊരു പരിശീലകനാകാൻ യോജിച്ച ആളല്ല. എന്റെ സ്വപ്നം ബാർസയുടെ പ്രസിഡന്റ് ആവുക എന്നതാണ്.”
“വിരമിച്ചു കഴിഞ്ഞാൽ ബാർസ എന്നിൽ ഏൽപ്പിക്കുന്നതെന്തും സന്തോഷത്തോടെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഞാനീ ക്ലബിനെ അത്രെയേറെ സ്നേഹിക്കുന്നുണ്ട്.”
