ചെൽസിയുമായുള്ള ചാമ്പ്യൻസ് ലീഗ് ഡ്രോയെ കുറിച്ച് വാൽവെർദെ
“എതിരാളികൾ ശക്തരായതിനാൽ ഈ പ്രീ ക്വാർട്ടർ ഡ്രോ ഞങ്ങൾക്ക് കുറച്ച് കടുപ്പമേറിയതാണ്.”
“മികച്ച ടീമുകൾ പ്രീ ക്വാർട്ടർ ഡ്രോയിൽ ഉളളതിനാൽ ഇത് അനായാസകരമാവില്ലെന്നു ഞങ്ങൾക്കറിയാമായിരുന്നു.”
“ചെൽസി പ്രീമിയർ ലീഗ് ചാമ്പ്യന്മാരാണു. മൽസരം കടുത്തതാവുമെങ്കിലും ഞങ്ങൾ വളരെ ആവേശഭരിതരാണു.”
“ആരാധകർക്കും ഞങ്ങൾക്കും മികച്ച ഒരു മൽസരമാണു നടക്കാൻ പോവുന്നത്. ഇതിനാൽ സ്വയം പ്രചോദിതരാവാൻ ഞങ്ങൾക്ക് കഴിയും.”
“ചെൽസി കായികമായും പ്രബലമായ ടീമാണു. അവർക്ക് വ്യക്തമായ തന്ത്രങ്ങളുണ്ട്. പ്രീമിയർ ലീഗിലെ പവർ ഗെയിമിൽ കളിച്ച് ശീലിച്ചതിന്റെ ആനുകൂല്യവും അവർക്കുണ്ട്.”
“മൊറാട്ടയുടെ വരവോടു കൂടെ അവരുടെ ആക്രമണ നിര കൂടുതൽ വേഗതയാർജിച്ചു. ഈഡൻ ഹസാർഡ് മിഡ്ഫീൽഡിൽ മികച്ച താരമാണ്.”
©Penyadel Barca Kerala