ചിമാവൊ ഗ്രൂപ് ബാഴ്സലോണയുടെ റീജിയണൽ സ്പോൺസർ
രണ്ട് വർഷത്തേക്ക് ചൈനയിലെ പ്രവർത്തനങ്ങൾക്കായി കൈകോർത്ത് കൊണ്ട് എഫ്.സി. ബാഴ്സലോണയും ചിമാവൊ ഗ്രൂപ്പും നയപരമായ സഹകരണ കരാറിൽ ഒപ്പു വച്ചു. ചൈനയിലെ പ്രോപർട്ടി ഡവലപ്മെൻറ് ഭീമന്മാരാണ് ചിമാവൊ ഗ്രൂപ്. നിലവിൽ ഒട്ടേറെ സാംസ്കാരിക , കായിക പ്രവർത്തനങ്ങൾക്ക് ചിമാവൊ നേതൃത്വം നൽകുന്നുണ്ട്. പുതിയ കരാർ പ്രകാരം സാംസ്കാരികം , കായികം , ജീവകാരുണ്യം , ജീവിതനിലവാരം തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് വേണ്ടി കൈകോർക്കും.
രണ്ട് ദശാബ്ദങ്ങളായി ചൈനയിൽ പ്രവർത്തിക്കുന്ന ചിമാവൊ ഗ്രൂപ് റിയൽ എസ്റ്റേറ്റ് രംഗത്തെ രാജാവാണ്. ” ചിമാവോയുമായുള്ള ബന്ധം സന്തോഷം തരുന്നതാണ്. പ്രത്യേകിച്ച് ചൈന ഏറ്റവും ശ്രദ്ധയോടെ ഉപയോഗിക്കേണ്ട മാർക്കറ്റുമാണ്. അവിടെ ചിമാവോയോടൊപ്പം ചേർന്ന് കരുത്തരാകാൻ സാധിക്കും. അങ്ങനെ ബാഴ്സലോണയെ ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ക്ലബ് ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം ” എന്ന് ബാഴ്സലോണ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് മാനുവൽ അറോയൊ പറഞ്ഞു.