• Follow

ഗാരി ലിനേക്കർ

  • Posted On August 5, 2016

~ ഗാരി ലിനേക്കർ ~

ഇംഗ്ലണ്ട് കണ്ട എക്കാലത്തേയും മികച്ച ഗോൾ സ്കോറർ ആണ് ലെസ്റ്റർ സിറ്റിക്കു വേണ്ടി കളിച്ചു, പിന്നീട് എവർട്ടൺ, ടോട്ടൻഹാം എന്നീ ടീമുകൾക്ക് കൂടി വേണ്ടി കളിച്ച ഗാരി ലിനേക്കർ. 1986 ലോകകപ്പിലെ ടോപ് സ്കോറർ ലോകകപ്പിന് ശേഷം എവർട്ടണിൽ നിന്ന് ബാഴ്സയിലേക്ക് വരാനുള്ള അവസരം അന്നത്തെ ബാഴ്സ കോച്ച് ആയിരുന്ന ടെറി വെനേബിൾസ് (മറ്റൊരു ഇംഗ്ലീഷ് നാഷണാലിറ്റി) ഒരുക്കിയപ്പോൾ രണ്ടാമത് ഒന്നാലോചിച്ചില്ല ഗാരി. 3 കൊല്ലം ബാഴ്സയിൽ കളിച്ച ലിനേക്കർ ബാഴ്സയ്ക്ക് വേണ്ടി കളിച്ച എക്കാലത്തെയും മികച്ച ഇംഗ്ലീഷ് കളിക്കാരനാണ് എന്ന് നിസ്സംശയം പറയാം. ഇംഗ്ലീഷ് താരങ്ങൾ സ്പാനിഷ് മണ്ണിൽ ബുദ്ധിമുട്ടുന്നത് നാം കാണാറുള്ളതാണ്. എന്നാൽ ലിനേക്കർ വ്യത്യസ്തനായിരുന്നു. ലിനേക്കർ തന്റെ ഗോളടിക്കാനുള്ള വൈഭവം സ്പെയിനിലും പ്രദർശിപ്പിച്ചു.കോപ്പ ഡെൽ റേ, യൂറോപ്പ്യൻ വിന്നേഴ്സ് കപ്പ് (ഇന്നത്തെ യൂറോപ്പ) ഒക്കെ ലിനേക്കാരുടെ കാലത്തു ബാഴ്സ ജയിച്ചു.സെസാർ റോഡ്രിഗസ്, ലൂയി സുവാരസ്(സ്പാനിഷ്), കുബാല, എറ്റൂ, റൊമാരിയോ, റൊണാൾഡോ, എന്നിവരെപോലെ ബാഴ്സലോണ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് ലിനേക്കർ. റയൽ മാഡ്രിഡിന് എതിരായി നേടിയ ഹാട്രിക്കാണ് കാരിയുടെ ഏറ്റവും മികച്ച പ്രകടനം.

ഇന്ന് പ്രശസ്ത ടീ.വീ. ഫുട്ബോൾ പണ്ഡിറ്റായ ഗാരി ഇന്നും ബാഴ്സയോടുള്ള സ്നേഹവും, കൂറും കാണിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. മറ്റു പല താരങ്ങളെ പോലെ മെസ്.ക്യൂ.ഉൻ. ക്ലബ് എന്നതിന്റെ അർഥം പൂർണ്ണമായി മനസ്സിലാക്കിയ ആളായിരുന്നു ഗാരി.

  • SHARE :