• Follow

ഏണെസ്റ്റോയുടെ പ്രെസ് കോൺഫറൻസിൽ നിന്നും..

  • Posted On April 17, 2018

ബലൈഡോസിൽ ബാഴ്സ ധാരാളം ഗോളുകൾ വഴങ്ങിയിട്ടുണ്ട്.
വാൽവർഡെ: “സെൽറ്റ വീഗോ ഒരു യൂറോപ്യൻ സ്പോട്ട് ലക്ഷ്യമിടുന്നു. പക്ഷേ ഞങ്ങൾക് ആ മത്സരത്തിൽ നിന്ന് മൂന്ന് പോയിന്റ് നേടണം.സെൽറ്റാ വിഗോ അവരുടെ ഗ്രൗണ്ടിൽ ആണ് കളിക്കുന്നത്. കഴിഞ്ഞ വർഷം എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാം അറിയാം, എങ്കിലും നാളെ ഞങ്ങൾ ഈ വെല്ലുവിളികളെ വളരെയധികം ഉത്സാഹത്തോടെ കാണുന്നു.”

കഴിഞ്ഞ ഒൻപത് മത്സരങ്ങളിൽ നിങ്ങൾ കളിക്കാരെ വളരെ താമസിച്ചാണ് സുബ്സ്ടിട്യൂറ്റ് ചെയുന്നത്.
വാൽവർഡെ: “കളിക്കാരെ ഞാൻ തിരഞ്ഞെടുക്കുന്നത് മത്സരഫലത്തിനും കളിക്കാരുടെ പ്രകടനത്തിനും അനുസരിച്ചാണ്. ധൃതി വെച്ച് ഇങ്ങനെയുള്ള കാര്യങ്ങളിലേക്ക് കടക്കാറില്ല.
ഞാൻ എല്ലായ്പ്പോഴും ഏറ്റവും മികച്ച XI ആണ് ഇറക്കാറുള്ളത്. അതിനാൽ ചിലപ്പോൾ മാറ്റങ്ങൾ ആവശ്യമില്ലെന്ന് തോന്നാറുണ്ട്.”

ഇനിയെസ്റ്റ വിടവാങ്ങുകയാണോ.
വാൽവർഡെ:” എന്തു സംഭവിക്കുമെന്ന് പറയാൻ കഴിയില്ല. അദ്ദേഹം സ്വയം തീരുമാനിക്കേണ്ടതാണ്”

അർജന്റീനയിലെ എല്ലാവരും മെസ്സിയെ കളിപ്പിക്കുന്നതിൽ വളരെയധികം ആശങ്കയിലാണ്.
വാൽവർഡെ: “അദ്ദേഹത്തിന് വിശ്രമം ലഭിക്കാൻ സാധ്യതയുണ്ട്, എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. ആളുകൾ ശാന്തമാകണം, ലോകകപ്പിന് ധാരാളം സമയം ശേഷിക്കുന്നു.”

റാക്കിറ്റിച്
വാൽവെർഡെ: “ശനിയാഴ്ച സെവിയ്യക്കെതിരെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.”
വാൽവെർഡെ: “നാളത്തെ കളി ഞങ്ങൾക്ക് ജയിക്കണം. ഒരു വലിയ മത്സരം ആണ്, റോട്ടേഷൻസ് ഉണ്ടാവും. കുറച്ച് ദിവസത്തിനുള്ളിൽ ഒരു ഫൈനൽ ഉണ്ട് എന്നത് മറക്കരുത്.”

കൂട്ടീന്യോ ഒരു ഫോർവേഡ് ആണോ മിഡ്‌ഫീൽഡർ ആണോ.
വാൽവർഡെ: “അദ്ദേഹം ടീമിനൊപ്പം ചേർന്നപ്പോൾ തന്നെ, നന്നായി ആക്രമിക്കാൻ കഴിയുമെന്നും മുൻനിരയിൽ കളിക്കാൻ ആവുമെന്നും എനിക്കറിയാമായിരുന്നു. അയാൾക് ഇനിയെസ്റ്റയ്ക്ക് ബദലായി മിഡ്ഫീൽഡിലും കളിക്കാനാകും, പക്ഷേ അദ്ദേഹം മുൻനിരയിൽ ആണ് കൂടുതൽ മികച്ചതെന്ന് ഞാൻ കരുതുന്നു.”

അപരാജിതരായി ലീഗ് നേടുക എന്ന ഒരു ലക്ഷ്യമുണ്ടോ
വാൽവർഡെ: “ഞങ്ങളുടെ പ്രധാന ലക്ഷ്യം കിരീടം നേടുക എന്നതാണ്. അപരാജിതരായി നേടാൻ കഴിഞ്ഞാൽ സന്തോഷം. ഞങ്ങൾ ഇതുവരെ ഒന്നും നേടിയില്ല, നാളെ ഞങ്ങൾക്ക് ലീഗ് കിരീടത്തിലേക്ക് കൂടുതൽ അടുക്കാം.”

“ഇനിയേസ്റ്റക്ക് നാളെ വിശ്രമം നൽകിയേക്കാം.”

യെറി മിന
വാൽവർഡെ: “അയാൾ ഒരു മോശം സമയത്താണ് വന്നതെന്ന് നമുക്ക് അറിയാം. ഞങ്ങൾക്ക് വിശ്വസ്തരായ നാല് ഡിഫെൻഡേർസ് ഉണ്ട്. അയാൾക് സെൽറ്റക്കെതിരായി കുറച്ച് മിനിറ്റുകൾ ലഭിച്ചേക്കാം. അയാൾ നല്ല ഡിഫൻഡർ ആണ്. പക്ഷെ വെർമെയ്‌ലനും വളരെ നല്ലൊരു ഓപ്‌ഷൻ ആണ്ക്യാമ്പ് നൗവിൽ കളിച്ച രീതി തന്നെ ആവും സെൽറ്റ വീഗോ സ്വീകരിക്കുക. ഞങ്ങളെ തടയാൻ അവർ പല വഴികളും സ്വീകരിക്കും. എല്ലാ സെൽറ്റ കളിക്കാരും ആക്രമണത്തിൽ അപകടകാരികൾ ആണ്. അവർക്ക് ആസ്പസിനെ പോലുള്ള കളിക്കാർ ഉണ്ട്. അങ്ങനെയുള്ളവർ വിജയിക്കുന്നതിന് വേണ്ടി എന്തും ചെയ്യും.”

ലാ ലീഗയെ പറ്റി ആളുകൾ ഗൗനിക്കുന്നില്ലല്ലോ.
വൽവർഡെ: “അത്ലറ്റികോ ഞങ്ങളുടെ തൊട്ടു പിന്നാലെ ഉണ്ടായിരുന്നു എങ്കിൽ, ലാ ലീഗയെക്കുറിച്ച് എല്ലാവരും ശ്രദ്ധിക്കുമായിരുന്നു.”

  • SHARE :