എഫ്.സീ. ബാഴ്സലോണ -മോർ ദാൻ എ ക്ലബ് !!
എഫ്.സീ. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ട് ക്യാമ്പ് നൂ, യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയം ആണെന്ന കാര്യം അറിയാമല്ലോ. ഒരു ലക്ഷത്തിനു അടുത്ത് വരും ക്യാമ്പ് ന്യൂവിന്റെ കപ്പാസിറ്റി. 2021 ആകുമ്പോൾ ഇതിനിയും കൂടും. ഈ ക്യാമ്പ് ന്യൂവിൽ മത്സരങ്ങൾ കാണാനുള്ള സീസൺ ടിക്കറ്റിന്റെ റേറ്റ് എത്രയാണ് എന്ന് അന്വേഷിച്ചറിഞ്ഞിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളായ റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർ മിലാൻ, എ.സീ. മിലാൻ, ആഴ്സണൽ, ലിവർപ്പൂൾ, യൂവന്റസ് എന്നിങ്ങനെ എല്ലാ ടീമുകളും എടുത്തു നോക്കിയാലും ഏറ്റവും കുറവ് ബാഴ്സയ്ക്കാണ്. ലാ ലീഗായിൽ ഏറ്റവും കൂടുതൽ ചാർജ് ഈടാക്കുന്നത് റയൽ മാഡ്രിഡ് ആണ്. 2384 യൂറോ ആണ് മാഡ്രിഡ് ഈടാക്കുന്നത്. ബാഴ്സ ആകട്ടെ 1097 യൂറോയും. ബാഴ്സലോണ സീസൺ ടിക്കറ്റ് റേറ്റ് കൂട്ടിയിട്ടു 6 വർഷമായി. പുതിയ സ്റ്റേഡിയം പണിയാൻ പോകുന്നു, ബാഴ്സ റേറ്റ് കൂട്ടും എന്ന് കരുതുന്നുണ്ടാകും. എന്നാൽ തെറ്റി, 2021ൽ പുതുക്കി പണിയും വരെ ഇതേ റേറ്റ് തുടരാൻ ആണ് മാനേജ്മന്റ് തീരുമാനമെന്ന് വൈസ് പ്രസിഡന്റ് ജോർഡി കാർഡോണർ പറയുന്നു. മെസ് ക്യൂ ഉൻ ക്ലബ് ! സംശയമുണ്ടോ…. ?
2015-16 സീസണിൽ ഒരു ലക്ഷത്തി നാൽപ്പത്തി മൂവായിരത്തി നാന്നൂറ്റി അൻപത്തൊൻമ്പതു പേർ സീസൺ ടിക്കറ്റു എടുത്തായിരുന്നു. ഇവരിൽ 26 ശതമാനത്തോളം സ്ത്രീകളായിരുന്നു. 20 ശതമാനം പേർ 15 വയസ്സിൽ താഴെ ഉള്ളവരും.
ബാഴ്സ ലവ് …. <3
1246 ഒഫീഷ്യൽ ഫാൻ ക്ലബ്ബുകളുണ്ട് (പെന്യ) ബാഴ്സയ്ക്ക്. ഇതിൽ 455 എണ്ണം കാറ്റലോണിയയിൽ തന്നെയാണ്. സ്പെയിനിലെ മറ്റു ഭാഗങ്ങളിൽ 690 എണ്ണവും, മറ്റു രാജ്യങ്ങളിൽ എല്ലാം കൂടി 101 പെന്യകളും നിലവിലുണ്ട്.
ബാഴ്സലോണ ഫൌണ്ടേഷൻ 2015-16 സീസണിൽ ഏകദേശം 7 ലക്ഷത്തോളം പേർക്ക് സഹായമെത്തിച്ചിട്ടുണ്ട്. ഇതിൽ 2 ലക്ഷത്തോളം യൂണിസെഫ് വഴിയാണ്. ജഴ്സിയുടെ മുന്നിൽ നിന്ന് പോയെന്നെ ഉള്ളൂ, യൂണിസെഫായി ബാഴ്സ ഇന്നും സഹകരിക്കുന്നു. 49 രാജ്യങ്ങളിലെ ദരിദ്രരായ കുട്ടികൾക്ക് ബാഴ്സലോണ സഹായം നൽകുന്നുണ്ട്. മെസ്സിയും, നെയ്മറും, സുവാരസും നേടുന്ന ഓരോ ഗോളും ഒരുപാടു കുട്ടികളുടെ വിശപ്പടക്കാനും, പഠനസഹായത്തിനും ഉപകരിക്കുന്നുണ്ട്.
ഇത് ബാഴ്സലോണയാണ്...... വെറുമൊരു ക്ലബല്ല ഇത്. ലാഭോദ്ദേശ്യം മാത്രം പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനവുമല്ല ഇത്. ആരാധകർക്ക് വേണ്ടി ആരാധകരാൽ നടത്തി പോകുന്ന ഒരു ക്ലബാണ് ഇത്. ചരിത്രം അറിയാത്ത വിഡ്ഢികൾ നമ്മളെ പരിഹസിക്കുന്നുണ്ടാകും. എന്നാൽ ബാഴ്സലോണ എന്ന ക്ലബ്ബിനെ അറിഞ്ഞ ഒരാൾക്ക് അതിനു കഴിയില്ല....!
എഫ്.സീ. ബാഴ്സലോണ -മോർ ദാൻ എ ക്ലബ് !!