• Follow

എഫ്.‌സി. ബാഴ്സലോണ തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപിക്കുന്നു

  • Posted On April 20, 2017

വിവിധ മേഖലകളിലുള്ള പതിമൂന്ന് പ്രധാന ഏജൻസികളുമായി എഫ്. സി. ബാഴ്സലോണ അധികൃതർ കൂടിക്കാഴ്ച്ച നടത്തി. ക്ലബിന്റെ മീറ്റിങ്സ് ആൻഡ് ഈവന്റസ് വിഭാഗമാണ് രണ്ട് ദിവസം നീണ്ട ചർച്ചകൾക്കും ഉടമ്പടികൾക്കുമായ് ഏജൻസികളെ ക്യാമ്പ് നൂവിലേക്ക് ക്ഷണിച്ചത്.

ചർച്ചയിൽ പങ്കെടുത്തവരുമായി മികച്ച ബന്ധമാണ് ക്ലബ്ബിനുള്ളത്. ഏജൻസികൾക്ക് ക്യാമ്പ് നൂവിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനും ആരാധകർക്കും അഭ്യുദയകാംഷികൾക്കും ഉള്ള സൗകര്യങ്ങളും സ്ഥലവും പ്രയോജനപ്പെടുത്തുന്നതിനും ക്ലബ് അവസരമൊരുക്കും. ജീവകാരുണ്യം, വിദ്യാഭ്യാസം, സാങ്കേതികം, സാമ്പത്തികം, മാർക്കറ്റിങ് തുടങ്ങിയ വിവിധ മേഖലകളിൽ ഉള്ളവരുമായിട്ടുള്ള ബന്ധം സുതാര്യവും സുദൃഢവും ആക്കുന്നതിനു വേണ്ടിയാണ് ഈ നടപടികൾ എന്ന് ക്ലബ് വൃത്തങ്ങൾ അറിയിച്ചു

  • SHARE :