• Follow

ആന്ദ്രെ ഇനിയേസ്റ്റ

  • Posted On July 27, 2016

ബാലൻദ്യോർ നേടാൻ കഴിയാതെ പോയവരിൽ എറ്റവും മികച്ച കളിക്കാരൻ ആരാ എന്ന് ചോദിച്ചാൽ അതിനു ഒരുത്തരമേ ഉള്ളു – ആന്ദ്രെ ഇനിയേസ്റ്റ. ഇനിയേസ്റ്റയെ കുറിച്ച് ഒരു ആയിരം പേജ് എഴുതാൻ പറഞ്ഞാലും എനിക്ക് അതിനു കഴിഞ്ഞു എന്ന് വരും . കാരണം, കാൽപന്ത് കളി ഇത്ര ആയാസരഹിതം ആയി കളിക്കുന്ന ഒരു കളിക്കാരനെ ഞാൻ കണ്ടിട്ടില്ല. ഇനിയേസ്റ്റയുടെ വർക്ക് റേറ്റ്, സ്കിൽസ്, സോളോ രണ്സ്, ബോൾ കണ്ട്രോൾ ,എതിർ ടീമിന്റെ പ്രതിരോധം കീറി മുറിക്കുന്ന സിൽക്കി പാസ്സുകൾ ഒക്കെ അദ്ധേഹത്തെ ബാർസയുടെ മിഡ്ഫീൽഡ് പൈലറ്റ് ആക്കുന്നു. ഫീൽഡിൽ ഒരു കൊച്ചു കുഞ്ഞു കളിക്കുന്ന പോലെ ആണ് ഇനിയേസ്റ്റ കളിക്കുക. ഒട്ടും ഉപദ്രവകരം അല്ല എന്ന് തോന്നിപ്പിക്കുന്ന കളി. എന്നാൽ ഇനിയേസ്റ്റ ഒരു സൈലന്റ് കില്ലർ ആണ് , ഒരു വിസാർഡ് . നമ്മൾ പോലും അറിയാണ്ട് മായാജാലം സൃഷ്ട്ടിക്കുന്ന മഹാ മാന്ത്രികൻ. ലോക ഫുട്ബോൾ ഇനിയേസ്റ്റക്ക് കണ്ടറിഞ്ഞിട്ട പേരാണ് “ദി മജീഷ്യൻ”. കളത്തിനു അകത്തും പുറത്തും എളിമയുടെ പര്യായം ആണ് ഇനിയേസ്റ്റ. ഒരു ചർച്ച് ക്വയർ ബോയിയെ ഓർമ്മിപ്പിക്കും ഇനിയേസ്റ്റ. അത്രയ്ക്കും സൗമ്യം ആയാണ് ഇനിയേസ്റ്റയുടെ പെരുമാറ്റം. എതിരാളികൾ പോലും ഇനിയേസ്റ്റയെ ബഹുമാനിക്കുന്നത് ഇക്കാരണത്താൽ ആണ്. അദ്ദേഹത്തിന് ഒരു പകരക്കാരനെ കണ്ടെത്തുക എന്നത് ആണ് ബാർസ ഇനി നേരിടാൻ പോവുന്ന എറ്റവും വലിയ വെല്ലുവിളി.

ബാർസയുടെ മിഡ് ഫീൽഡ് ജനറൽ ആയ ചാവി ആയി ചേരുമ്പോൾ ആണ് ഇനിയേസ്റ്റ കൂടുതൽ അപകടകാരി ആവുന്നത്. ചാവി- ഇനിയേസ്റ്റ സഖ്യം ആണ് ബാർസ & സ്പെയിൻ ടീമുകളുടെ എഞ്ചിൻ .ഇവരുടെ കണ്ണുകൾ മൂടി ഫീൽഡിൽ ഇറക്കിയാലും അവരുടെ പാസ്സുകൾ തെറ്റില്ല. ഇനിയേസ്റ്റ എവിടെ ഉണ്ടെന്നു ചാവിക്കും , ചാവിയുടെ പൊസിഷൻ ഇനിയേസ്റ്റക്കും കൃത്യം ആയി അറിയാം. ഇവരുടെ ഈ കെമിസ്ട്രി ആണ് 21ആം നൂറ്റാണ്ടിലെ എറ്റവും മികച്ച ക്ലബ് ആയി ബാർസ ഉയരാൻ കാരണം. സ്പെയിൻ നാഷണൽ ടീമിന്റെ വിജയവും ഈ കൂട്ടുകെട്ട് ആണ്. ലോകഫുട്ബോളിൽ തന്നെ ഇത് പോലെ ഒരു കൂട്ടുകെട്ട് ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുമോ എന്നും ഉറപ്പില്ല.

ഇനിയേസ്റ്റയുടെ മികച്ച പ്രകടനങ്ങൾ ഒരുപാടുണ്ടെങ്കിലും എന്നും ഓർമ്മയിൽ നിൽക്കുക 2009 ചാമ്പ്യൻസ് ലീഗ് സെമിയിൽ ചെൽസിക്ക് എതിരെ നേടിയ അവസാന മിനിറ്റ് ഗോൾ ആണ്. ഇനിയേസ്റ്റക്ക് ‘ ഡോണ് ആന്ദ്രസ്’ എന്ന വിളിപ്പേര് നേടി കൊടുത്ത വണ്ടർഗോൾ. 90 ആം മിനിറ്റ് വരെ ഫൈനൽ ഉറപ്പിച്ചിരുന്ന ബ്രിഡ്ജിലെ ആരാധകരെ നിരാശയുടെ കൊടുമുടിയിലേക്ക് തള്ളി വിട്ടു ഡോണ് ആ ഒറ്റഗോൾ കൊണ്ട്. 2010 ലോകകപ്പു ഫൈനലിലും ഇനിയേസ്റ്റ ആണ് വിജയ ഗോൾ നേടിയത്.
16 വർഷങ്ങൾക്കു കൗമാരക്കാരൻ ആയ ഇനിയേസ്റ്റ ബാർസ ബി ടീമിൽ പരിശീലിക്കുന്നത് കണ്ടു അന്നത്തെ സൂപ്പർ താരം പെപ് ഗ്വാർഡിയോള, പുതുതായി ബി ടീമിൽ നിന്ന് ഫസ്റ്റ് ഇലവനിൽ വന്ന ചാവിയോടു പറഞ്ഞു ” ഒരുപക്ഷെ നീ കാരണം ആവും ഞാൻ ഫുട്ബോളിൽ നിന്ന് വിരമിക്കേണ്ടി വരുന്നത് , എന്നാൽ ഈ 16 വയസ്സുകാരൻ പയ്യൻ എന്നെയും , നിന്നെയും , ഇവിടെ ഉള്ള പലരെയും വിരമിപ്പിക്കും”. ഗ്വാർഡിയോള പറഞ്ഞത് വെറുതെ ആയില്ല ഇനിയേസ്റ്റ ചരിത്രം ആയി. 12 വർഷങ്ങൾ ആയി ഇനിയേസ്റ്റ നമ്മളെ വിസ്മയിപ്പിക്കുന്നു , ഇനിയും ഒരുപാട് നാളുകൾ അദ്ദേഹം തന്റെ മാജിക്കൽ ഫുട്ബോൾ കളിക്കട്ടെ എന്ന് ആശംസിക്കുന്നു.

When Luis Aragones was asked which modern day player would he have become if he had the choice; without battling an eyelid his response was “Iniesta.” He deserves to be applauded and there was never an Iniesta and there will never be one indeed. His magic cannot be recreated and he deserves to be appreciated whilst he still in his footballing “prime.”

‪#‎DON‬
‪#‎LEGEND‬

  • SHARE :